വരുമാനം മറച്ചുവെച്ചുവെന്ന് ആരോപണം; വി.ഡി സതീശന്റെ പത്രിക സ്വീകരിച്ചത് അനിശ്ചിതത്വത്തിനൊടുവിൽ

വരുമാനം മറച്ചുവെച്ചുവെന്ന് ആരോപണം; വി.ഡി സതീശന്റെ പത്രിക സ്വീകരിച്ചത് അനിശ്ചിതത്വത്തിനൊടുവിൽ

M
MathrubhumiSource Link
കാക്കനാട്: നാടകീയ നീക്കങ്ങൾക്കും മണിക്കൂറുകൾ നീണ്ട അനിശ്ചിതത്വത്തിനുമൊടുവിൽ പറവൂർ മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാർഥിയും പ്രതിപക്ഷ നേതാവുമായ വി.ഡി. സതീശന്റെ നാമനിർദേശപത്രിക വരണാധികാരി സ്വീകരിച്ചു. വാശിയേറിയ വാദപ്രതിവാദങ്ങൾക്കൊടുവിൽ, എൽ.ഡി.എഫ്. ഉന്നയിച്ച ഗുരുതര തടസ്സവാദങ്ങൾ തള്ളിക്കൊണ്ടാണ് പത്രിക അംഗീകരിച്ചത്. To advertise here, നീണ്ടുനിന്ന സസ്‌പെൻസ് റിട്ടേണിങ് ഓഫീസറായ ഡെപ്യൂട്ടി കളക്ടർ അനിൽ ഫിലിപ്പിന്റെ നേതൃത്വത്തിലായിരുന്നു പറവൂർ മണ്ഡലത്തിലെ സൂക്ഷ്മപരിശോധന. വി.ഡി. സതീശന്റെ പത്രിക പരിഗണനയ്‌ക്കെടുത്തപ്പോൾ എൽ.ഡി.എഫ്. പ്രതിനിധി അഡ്വ. പി.എ. അയൂബ് ഖാൻ ശക്തമായ എതിർപ്പുമായി രംഗത്തെത്തി. സ്ഥാനാർഥി സ്വത്തുവിവരങ്ങൾ പൂർണമായി വെളിപ്പെടുത്തിയിട്ടില്ലെന്നും സത്യവാങ്മൂലത്തിൽ വരുമാനം മറച്ചുവെച്ചുവെന്നും ആരോപിച്ചു. എന്നാൽ, നിയമപ്രകാരമുള്ള എല്ലാ വിവരങ്ങളും കൃത്യമായി നൽകിയിട്ടുണ്ടെന്ന് യു.ഡി.എഫ്. പ്രതിനിധികൾ മറുവാദം ഉന്നയിച്ചു. ഇതോടെ തീരുമാനം ഉച്ചയ്ക്കുശേഷത്തേക്ക് മാറ്റി. വൈകീട്ട് വീണ്ടും വാദം കേട്ട റിട്ടേണിങ് ഓഫീസർ, സാങ്കേതിക കാരണങ്ങളാൽ പത്രിക തള്ളാനാവില്ലെന്ന് നിരീക്ഷിച്ച്, പത്രിക സ്വീകരിക്കുന്നതായി പ്രഖ്യാപിച്ചു. കോടതിയിലേക്ക് എൽ.ഡി.എഫ്. വരണാധികാരിയുടെ തീരുമാനം പക്ഷപാതപരമാണെന്നും ഇതിനെതിരേ തിരഞ്ഞെടുപ്പിനുശേഷം നിയമനടപടി സ്വീകരിക്കുമെന്നും സി.പി.ഐ. നേതാക്കളായ പി.എ. അയൂബ് ഖാനും കെ.കെ. സന്തോഷ് ബാബുവും പറഞ്ഞു. കോവൂർ കുഞ്ഞുമോന് രണ്ടു പത്രിക; രണ്ടുംസ്വീകരിച്ചു ശാസ്താംകോട്ട: കുന്നത്തൂരിലെ ഇടതുമുന്നണി സ്ഥാനാർഥി കോവൂർകുഞ്ഞുമോൻ, ആർ.എസ്.പി.(ലെനിനിസ്റ്റ്)യുടെ പേരിലും സ്വതന്ത്രനായും രണ്ട് പത്രികകൾ നൽകി. സ്വീകരിക്കരുതെന്നാവശ്യപ്പെട്ട് രണ്ട് പരാതികൾ വന്നു. ആശങ്കയ്‌ക്കൊടുവിൽ രണ്ടു പത്രികയും സ്വീകരിച്ചു. പരാതിയുമായെത്തിയത് ആർ.എസ്.പി. (ലെനിനിസ്റ്റ്) സംസ്ഥാന സെക്രട്ടറിയായ ബലദേവായിരുന്നു. കുഞ്ഞുമോന് താൻ പാർട്ടിക്കത്ത് നൽകിയിട്ടില്ലെന്നും അതിനാൽ പത്രികയ്ക്ക് സാധുതയില്ലെന്നും കാണിച്ച് അദ്ദേഹം പരാതി നൽകി. തുടർന്ന് തീർപ്പ് കൽപ്പിക്കൽ ചൊവ്വാഴ്ച വൈകീട്ടത്തേക്ക് മാറ്റിവെച്ചു. എന്നാൽ, ബലദേവ് പാർട്ടിവിട്ടതോടെ സെക്രട്ടറി പദവി സ്വമേധയാ ഇല്ലാതായതായി കരുതണമെന്ന് കാണിച്ച് കുഞ്ഞുമോന്റെ ഏജന്റ് അപേക്ഷ നൽകി. ഇത് പരിഗണിച്ച് പത്രിക സ്വീകരിക്കുകയായിരുന്നു. മലമ്പുഴയിലും കുട്ടനാട്ടിലും തീരുമാനം ഇന്ന് പാലക്കാട്: മലമ്പുഴ മണ്ഡലത്തിലെ എൽ.ഡി.എഫ്. സ്ഥാനാർഥി എ. പ്രഭാകരന്റെ പത്രികയിൽ ആവശ്യമായ വിവരങ്ങൾ ചേർത്തിട്ടില്ലെന്നു കാണിച്ച് ബി.ജെ.പി. പരാതി നൽകിയതിനെത്തുടർന്നാണ് തീരുമാനം ബുധനാഴ്ചത്തേക്കു മാറ്റിയത്. പത്രികയിൽ പാർപ്പിട വിവരങ്ങൾ കൃത്യമായി ചേർത്തിട്ടില്ലെന്നാണ് പരാതി. യു.ഡി.എഫും ഇക്കാര്യം ഉന്നയിച്ചു. തുടർന്ന് വരണാധികാരി ബുധനാഴ്ച രാവിലെ 10-നു മുൻപായി വിശദീകരണം നൽകാൻ സ്ഥാനാർഥിയോട് ആവശ്യപ്പെടുകയും പത്രിക സ്വീകരിക്കുന്നത് അതുവരെ നിർത്തിവെക്കുകയും ചെയ്തു. വിവരങ്ങൾ നൽകുമെന്നും മറ്റു പ്രശ്‌നങ്ങളൊന്നുമില്ലെന്നും എ. പ്രഭാകരൻ പറഞ്ഞു. ആലപ്പുഴ: കുട്ടനാട് മണ്ഡലത്തിലെ യു.ഡി.എഫ്.സ്ഥാനാർഥി കേരള കോൺഗ്രസിലെ റെജി ചെറിയാൻ നൽകിയ ആദ്യത്തെ പത്രികയിൽ പിന്തുണച്ചവരുടെ ഒപ്പില്ലാത്തതാണ് തള്ളാൻ കാരണമായത്. റെജി ചെറിയാനെതിരേ ഹൈക്കോടതിയിൽ കേസു നിലനിൽക്കുന്നതു രേഖപ്പെടുത്താതിരുന്നതാണു രണ്ടാമത്തെ പത്രിക മാറ്റിവെക്കാൻ കാരണം. എൽ.ഡി.എഫ്.പ്രതിനിധികളാണ് പരാതി ഉന്നയിച്ചത്. സത്യവാങ്മൂലത്തിലെ സ്റ്റാമ്പിലും ആശയക്കുഴപ്പം തിരുവനന്തപുരം: സ്ഥാനാർഥികൾ നാമനിർദേശപത്രികയ്‌ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലെ സ്റ്റാമ്പിലും ആശയക്കുഴപ്പം. നോട്ടറി സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലമാണ് സമർപ്പിക്കേണ്ടത്. സാക്ഷ്യപ്പെടുത്തുന്ന രേഖയിൽ നോട്ടറി സ്റ്റാമ്പ് പതിച്ചാലാണ് അതിന് നിയമപ്രാബല്യമുണ്ടാവുക. നോട്ടറി സ്റ്റാമ്പിനുപകരം 'സ്‌പെഷ്യൽ അഡ്ഹസീവ്' എന്ന് രേഖപ്പെടുത്തിയ സ്റ്റാമ്പാണ് പല നോട്ടറിമാരും ഇപ്പോൾ പതിച്ചുനൽകുന്നത്. സ്റ്റാമ്പ് ആക്ട് പ്രകാരം ഇതിന് നിയമപ്രാബല്യം ലഭിക്കില്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.മുദ്രപത്രത്തിന് ക്ഷാമം നേരിട്ടപ്പോൾ സ്‌പെഷ്യൽ അഡ്ഹസീവ് സ്റ്റാമ്പ് വ്യാപകമായി ഉപയോഗിക്കപ്പെട്ടിരുന്നു. Content Highlights: VD Satheesan's nomination accepted despite LDF's challenge regarding income disclosure., Returning officer overruled objections citing lack of technical grounds for rejection., LDF plans legal action following the election., Similar scrutiny reports from Malampuzha, Kuttanad, and Kunnathur constituencies., Confusion reported regarding notary stamps on election affidavits. Published: 25 Mar 2026, 07:56 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വരുമാനം മറച്ചുവെച്ചുവെന്ന് ആരോപണം; വി.ഡി സതീശന്റെ പത്രിക സ്… | Boolokam