മണ്ണാർക്കാട് : ചുട്ടുപൊള്ളുന്ന വേനലിൽ, താലൂക്കിലെ പുഴകളും തോടുകളും നീർച്ചാലായി ഒഴുകുമ്പോൾ കുന്തിപ്പുഴയിലെ നിറഞ്ഞുകിടക്കുന്ന പോത്തോഴിക്കാവ് തടയണ ജനങ്ങൾക്ക് ആശ്വാസമാകുന്നു. പ്രദേശവാസികൾക്കുപുറമേ സമീപ പഞ്ചായത്തുകളിലുള്ളവരും എത്തുന്നതോടെ തടയണയിൽ തിരക്കൊഴിഞ്ഞ നേരമില്ല. കുളിക്കാനും വസ്ത്രമലക്കുന്നതിനും ആശ്രയിക്കുന്നവരാണ് ഏറെയും. To advertise here, ഇതിനുപുറമേ വൈകുന്നേരങ്ങളിൽ പുഴയിലെ കാറ്റും വെള്ളത്തിന്റെ കുളിരും ആസ്വദിക്കാൻ എത്തുന്നവരും കുട്ടികളെ നീന്തൽ പഠിപ്പിക്കുന്നവരുമുണ്ട്. ഒരുമാസം മുൻപ്, കുമരംപുത്തൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ തടയണയ്ക്ക് പുതിയ ഷട്ടറുകൾ സ്ഥാപിച്ചതോടെയാണ് ജലസംഭരണം പരമാവധിയിലെത്തിയത്. കഴിഞ്ഞ മഴക്കാലത്ത് മലവെള്ളപ്പാച്ചിലിൽ വീണുപോയ തടയണയ്ക്ക് മുകളിലെ സ്ലാബുകളും പുനഃസ്ഥാപിച്ചിരുന്നു. മുൻവർഷങ്ങളിൽ ഇതേസമയം ഷട്ടറുകളില്ലാത്തതിനാൽ തടയണയിൽ ജലനിരപ്പ് പാടെ താഴ്ന്ന സാഹചര്യമായിരുന്നു. ഇത്തവണ തടയണ നിറഞ്ഞത് സമീപത്തെ കാർഷികമേഖലയ്ക്കും ഗുണകരമായി. തടയണ ഭാഗത്തെ പുഴയോരം കേന്ദ്രീകരിച്ച് പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള വിനോദസഞ്ചാരപദ്ധതികൾ ബജറ്റിലുൾപ്പെടുത്തിയിട്ടുമുണ്ട്. Published: 28 Mar 2026, 03:14 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

വരൾച്ചയിലും ആശ്വാസമായി തടയണയിലെ ജലനിരപ്പ്
M
MathrubhumiSource Link
about 1 month ago