BoolokamBoolokam
വലപ്പോഴും മഴ പെയ്യുന്നത് നല്ലതല്ല; ചുട്ടുപൊള്ളുന്ന വേനലിനേക്കാൾ അപകടകരമായ ചൂടാകുമെന്ന് പഠനം

വലപ്പോഴും മഴ പെയ്യുന്നത് നല്ലതല്ല; ചുട്ടുപൊള്ളുന്ന വേനലിനേക്കാൾ അപകടകരമായ ചൂടാകുമെന്ന് പഠനം

M
MathrubhumiSource Link
ചു ട്ടുപൊള്ളുന്ന വേനലിനെക്കാൾ അപകടകരമായ ചൂടാണ് വല്ലപ്പോഴും മഴ പെയ്യുന്നതിന്റെ ഇടവേളകളിൽ ഇന്ത്യക്കാർ നേരിടുന്നതെന്ന് പഠനം. ക്ലൈമറ്റ് ഡൈനാമിക്‌സ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, കൂടിയ ചൂടും ഉയർന്ന ഈർപ്പവും ചേർന്ന് ആരോഗ്യത്തിന് വെല്ലുവിളിയാകുന്നു. 80 വർഷത്തെ കാലാവസ്ഥാ വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് ഡോ. അക്ഷയ് ദേവറസിന്റെ നേതൃത്വത്തിൽ നടന്ന പഠനം. To advertise here, ചൂടും ഈർപ്പവും ചേരുമ്പോൾ മനുഷ്യശരീരം അനുഭവിക്കുന്ന താപസമ്മർദം വടക്കേ ഇന്ത്യയിൽ ചില ഘട്ടങ്ങളിൽ സാധാരണയേക്കാൾ 125 ശതമാനം വരെ ഉയർന്ന ഉഷ്ണതരംഗമുണ്ടാക്കുന്നു. സജീവമായ മൺസൂൺ ഘട്ടങ്ങളിൽ അവിടെ അപകടസാധ്യത ഏറെയാണെങ്കിൽ മഴയുടെ ഇടവേളകളിൽ അപകടം തെക്കോട്ട് മാറുന്നു. ഇത് തമിഴ്നാടിനെയാണ് കൂടുതൽ ബാധിക്കുന്നത്. ഇടവേളകളിൽ മഴ കുറയുകയും മേഘാവൃതം മാറുകയും സൗരവികിരണം ഭൗമോപരിതലത്തെ ചൂടാക്കുകയും ചെയ്യുന്നു. അന്തരീക്ഷ ഈർപ്പം കൂടുതലുള്ളപ്പോൾ ശരീരത്തിന് സ്വയം തണുപ്പിക്കാനുള്ള കഴിവ് (വിയർക്കൽ) ഇല്ലാതാകുന്നതാണ് ഇത് അപകടം സൃഷ്ടിക്കാൻ കാരണം. വിയർക്കുകയും അത് ബാഷ്പീകരിക്കാൻ ശരീരത്തിലെ ചൂട് വലിച്ചെടുക്കുകയും ചെയ്യുമ്പോഴാണ് ശരീരതാപനില ക്രമീകരിക്കപ്പെടുന്നത്. ഇത് നടക്കാതിരുന്നാൽ ശരീരത്തിനുള്ളിൽ ചൂട് അമിതമാകുമെന്ന് വിദഗ്ധർ പറയുന്നു. നഗരപ്രദേശങ്ങളിൽ കെട്ടിടങ്ങളേറെയായതിനാൽ അവയ്ക്കിടയിൽ തങ്ങിനിൽക്കുന്ന ഈർപ്പം ചൂടിനോടുചേർന്ന് സ്ഥിതി വഷളാക്കുന്നു. ക്ഷീണം, തലകറക്കം, ഓക്കാനം, ഛർദി, വേഗത്തിലുള്ള നാഡിമിടിപ്പ് എന്നിവയാണ് ചൂട് സമ്മർദംമൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നത്തിന്റെ പ്രധാന ലക്ഷണങ്ങൾ. ഇത് ഉഷ്ണാഘാതം, ആശയക്കുഴപ്പം, ബോധം നഷ്ടപ്പെടൽ എന്നിവയിലേക്ക് നയിക്കാം. പ്രായമായവർ, കുട്ടികൾ, പുറംജോലിക്കാർ, ഹൃദ്രോഗികൾ, പ്രമേഹരോഗികൾ എന്നിവർക്ക് ഇത് കൂടുതൽ ദോഷകരമാണെന്ന് ആരോഗ്യപ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു. നഗര ഹരിതവത്കരണം, കോൺക്രീറ്റ് കുറയ്ക്കൽ, കൂടുതൽ മരംനടൽ എന്നിവയാണ് പരിഹാരം. ചൂടും ഈർപ്പവും ചേർന്ന് സൃഷ്ടിക്കാവുന്ന താപസമ്മർദ സാധ്യത ഇപ്പോൾ രണ്ടുമുതൽ നാലാഴ്ചവരെ മുൻകൂട്ടി പ്രവചിക്കാൻ കഴിയുമെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. Content Highlights: High humidity during rain breaks prevents natural body cooling through sweat evaporation., Heat stress during monsoon breaks poses greater health risks than traditional heatwaves., Urban areas suffer more due to concrete structures trapping heat and moisture., Published: 04 May 2026, 08:01 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!