മുംബൈ: 2025-26 സാമ്പത്തികവർഷത്തെ അവസാന ട്രേഡിങ് ദിനത്തിലും വൻ തകർച്ച നേരിട്ട് ഇന്ത്യൻ ഓഹരി വിപണി. മാർച്ച് 30-ന് ബിഎസ്ഇ സെൻസെക്‌സ് 1635 പോയിന്റ്(2.22 ശതമാനം) ഇടിഞ്ഞ് 71,948 എന്ന നിലയിലും എൻഎസ്ഇ നിഫ്റ്റി50 488 പോയിന്റ്(2.14 ശതമാനം) ഇടിഞ്ഞ് 22,331 എന്നനിലയിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. To advertise here, നിഫ്റ്റി ബാങ്ക്, നിഫ്റ്റി പിഎസ്‌യു ബാങ്ക് സെക്ടറുകളാണ് തിങ്കളാഴ്ച ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്. തിങ്കളാഴ്ച മാത്രം നിക്ഷേപകർക്ക് ഏകദേശം 10 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് വിലയിരുത്തൽ. ഓഹരി വിപണിയിലെ തകർച്ചയ്‌ക്കൊപ്പം തിങ്കളാഴ്ച ഇന്ത്യൻ രൂപയുടെ മൂല്യത്തിലും റെക്കോഡ് തകർച്ചയുണ്ടായി. ഡോളറിനെതിരേ 95.24 രൂപ എന്ന ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്കാണ് തിങ്കളാഴ്ച രൂപയുടെ മൂല്യം കൂപ്പുകുത്തിയത്. വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിക്കുമ്പോൾ ഇത് 94.81 രൂപയായിരുന്നു. പശ്ചിമേഷ്യൻ സംഘർഷവും ക്രൂഡ് ഓയിൽ വില ഉയരുന്നതുമാണ് വിപണിയിലെ തകർച്ചയ്ക്ക് പ്രധാന കാരണം. അതിനിടെ, തിങ്കളാഴ്ച ക്രൂഡ് ഓയിൽ വില ബാരലിന് 116 ഡോളറിലേക്ക് ഉയരുകയും ചെയ്തിരുന്നു. Content Highlights: Sensex dropped 1635 points and Nifty50 fell 488 points., Investors lost approximately 10 lakh crore in a single trading session., Indian Rupee hit a record low against the US Dollar., Geopolitical tensions and rising crude oil prices are the primary drivers of the market decline. Published: 30 Mar 2026, 05:46 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

വലിയ തകർച്ച നേരിട്ട് രൂപ, 95-ലേക്ക് വീണു; ഓഹരി വിപണിയിൽ നഷ്ടം 10 ലക്ഷം കോടി
M
MathrubhumiSource Link
about 1 month ago