ഹരിപ്പാട് : മഹാദേവികാട് വലിയകുളങ്ങര ദേവീക്ഷേത്രത്തിലെ ദേവസ്വം ഓഫീസിന്റെ ചില്ലുകൾ തകർത്തു. കഴിഞ്ഞദിവസം രാത്രി 11-നാണ് സംഭവം. ഉപദേശകസമിതി ഓഫീസ്, സ്റ്റോർ റൂം എന്നിവയുടെ ജനൽ ചില്ലുകളാണ് തകർത്തത്. കസേരകൾ തല്ലിയൊടിക്കുകയും, മറ്റു മുറികളുടെ വാതിൽ ചവിട്ടി പൊളിക്കാൻ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. രണ്ടു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. തൃക്കുന്നപ്പുഴ പോലീസ് കേസെടുത്തു. അശ്വതി ഉത്സവത്തിനിടെ കെട്ടുകാഴ്ചകൾ ക്ഷേത്രത്തിലെത്തിക്കാൻ താമസമുണ്ടായതായി കുറ്റപ്പെടുത്തിക്കൊണ്ടാണ് ചിലർ ആക്രമണം നടത്തിയതെന്ന് ഉപദേശകസമിതി പ്രസിഡന്റ് പറഞ്ഞു. To advertise here, Published: 25 Mar 2026, 01:51 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

വലിയകുളങ്ങര ക്ഷേത്രത്തിലെ ഓഫീസിന്റെ ചില്ലുതകർത്തു
M
MathrubhumiSource Link
about 2 months ago