വലിയകൊല്ലായിൽ നെല്ലുവിളയിക്കാൻ വഴിയും ചീപ്പും വേണം

വലിയകൊല്ലായിൽ നെല്ലുവിളയിക്കാൻ വഴിയും ചീപ്പും വേണം

M
MathrubhumiSource Link
പന്തളം : അടിസ്ഥാന സൗകര്യമൊരുക്കിയാൽ കരിങ്ങാലിപ്പാടത്തിന്റെ ഭാഗമായ വലിയകൊല്ലായിൽ നൂറുമേനിവിളയിക്കാനാകുമെങ്കിലും കർഷകർ ആവശ്യപ്പെടുന്ന സൗകര്യം ഒരുക്കുന്നതിൽ കൃഷിവകുപ്പും ജലസേചനവകുപ്പും വിമുഖത കാട്ടുന്നു. പരമ്പരാഗത ജലസ്രോതസ്സുകളെ സംരക്ഷിച്ചും കലുങ്കുകളും ചീപ്പും പുനരുദ്ധാരണം നടത്തിയും നൂതന സാങ്കേതിക വിദ്യകൾ ഇതിനൊപ്പം ചേർത്തും കൃഷിചെയ്താൽ കൃഷി ലാഭകരമായി ചെയ്യാൻ കഴിയുമെന്ന് വലിയകൊല്ലാ നെല്ലുത്പാദക സമിതി സെക്രട്ടറി കെ. സുഗതൻ പറയുന്നു. To advertise here, വെള്ളവും പാടത്തേക്ക് വാഹനം എത്തിക്കാനുള്ള വഴിയും കാർഷികോപകരണങ്ങൾ സൂക്ഷിക്കാനുള്ള സൗകര്യവുമാണ് കർഷകർക്ക് പ്രധാനമായും ആവശ്യമായുള്ളത്. വർഷകാലത്ത് പാടത്ത് കെട്ടിനിൽക്കുന്ന വെള്ളം അടിച്ചുവറ്റിച്ചശേഷം കൃഷിയിറക്കാനുള്ള സൗകര്യം, വെള്ളം ആവശ്യമായ വേനൽക്കാലത്ത് വെള്ളം ലഭിക്കാനുള്ള സൗകര്യം, കൊയ്ത്തിന് മുമ്പ് വെള്ളപ്പൊക്കമുണ്ടായാൽ വെള്ളം പാടത്തേക്ക് കയറുന്നത് തടയാനുള്ള ഷട്ടറും ചീപ്പും സ്ഥാപിക്കൽ എന്നിവ പാടത്ത് അത്യാവശ്യമാണ്. പാടത്തേക്ക് കൊയ്ത്തുമെതി യന്ത്രം എത്തിക്കാനും കൊയ്‌തെടുത്ത നെല്ല് കളത്തിലെത്തിക്കാനുമുള്ള വഴിയും പ്രധാനമാണ്. വെള്ളപ്പൊക്കവും വരൾച്ചയും കാരണം കൃഷിയിൽനിന്ന് പിൻതിരിയുന്നവരല്ല വലിയകൊല്ലായിലെ കർഷകർ. കൊയ്ത്തുസമയത്തുണ്ടായ വെള്ളപ്പൊക്കത്തിൽ ഒരുമണി നെല്ലുപോലും ലഭിക്കാതെ വിഷമിച്ച കർഷകർ കൃഷിയിൽനിന്ന്‌ മാറിനിന്നില്ല. നഷ്ടം സഹിച്ചും അവർ കരിങ്ങാലിപ്പാടത്തെ തരിശിടാതെ കൃഷിയിടത്തിലേക്കിറങ്ങിയിരിക്കുകയായിരുന്നു. കരിങ്ങാലിയുടെ ഭാഗമായ വലിയകൊല്ലായിൽ 122 ഏക്കർ പാടമാണുള്ളത്. വൈദ്യുതിലൈൻ എത്താത്തതുകാരണം ഘടിപ്പിച്ച മോട്ടോർ പ്രവർത്തിപ്പിക്കാൻ കഴിയാത്തതും ഇവിടത്തെ പ്രശ്നമാണ്. Published: 19 Mar 2026, 01:22 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വലിയകൊല്ലായിൽ നെല്ലുവിളയിക്കാൻ വഴിയും ചീപ്പും വേണം — Mathru… | Boolokam