പരപ്പനങ്ങാടി: കാണുമ്പോഴെല്ലാം ലോട്ടറി എടുക്കുന്ന പതിവൊന്നുമില്ല പത്മനാഭന്. വല്ലപ്പോഴും വാങ്ങും. അത്രമാത്രം. അങ്ങനെയൊന്ന് വാങ്ങിയിരുന്നു കഴിഞ്ഞദിവസം യാത്രക്കിടെ. അതിലൂടെ കൈവന്നത് ജീവിതത്തിലെ ബമ്പർ ഭാഗ്യം. To advertise here, സംസ്ഥാനസർക്കാരിന്റെ സമ്മർ ബമ്പർ ലോട്ടറിയുടെ പത്തുകോടി രൂപയുടെ ഒന്നാം സമ്മാനമാണ് പരപ്പനങ്ങാടി നെടുവ ചക്യാട്ട് റോഡിൽ നടുവീട്ടിൽ പത്മനാഭന് (51) ഇക്കുറി കിട്ടിയത്. കഴിഞ്ഞ 26 -ന് കോയമ്പത്തൂരിലെ ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങിവരുന്നതിനിടെ പാലക്കാടു വെച്ചാണ് ടിക്കറ്റ് എടുത്തത്. 'ബമ്പർ ' ആയതുകൊണ്ട് മാത്രം എടുത്തതാണ് ഈ ഒരു ടിക്കറ്റ് എന്ന് അദ്ദേഹം പറയുന്നു. എട്ടുവർഷമായി കോഴിച്ചെനയിലെ സൂപ്പർമാർക്കറ്റിൽ ജോലിചെയ്യുകയാണ് പത്മനാഭൻ. ചൊവ്വാഴ്ച രാവിലെയാണ് തന്റെ ജീവിതം മാറ്റിമറിച്ച ആ വാർത്ത അദ്ദേഹം അറിയുന്നത്. ഭാര്യ സ്മിതയും പത്താംക്ലാസ് വിദ്യാർഥി ശ്രീഹരിയും ഏഴാം ക്ലാസുകാരി പാർവണയും അടങ്ങുന്നതാണ് പത്മനാഭന്റെ കുടുംബം. സമ്മാനാർഹമായ ടിക്കറ്റ് അദ്ദേഹം എസ്.ബി.ഐ. പരപ്പനങ്ങാടി ബ്രാഞ്ച് മാനേജർക്കു കൈമാറി. അപ്രതീക്ഷിതമായി വന്ന ഈ ഭാഗ്യത്തിന്റെ സന്തോഷത്തിലാണ് കുടുംബം. Content Highlights: Padmanabhan, a 51-year-old supermarket worker, won the Rs 10 crore prize., The winning ticket was purchased in Palakkad during a return trip from Coimbatore., The prize-winning ticket has been handed over to the SBI Parappanangadi branch., The win significantly impacts the financial future of the winner's family. Published: 31 Mar 2026, 05:18 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

വല്ലപ്പോഴുമൊരു ലോട്ടറി, ഒന്നിലൊരു ബമ്പർ ഭാഗ്യം; സമ്മർ ബമ്പർ ലോട്ടറിയുടെ പത്തുകോടി പത്മനാഭന്
M
MathrubhumiSource Link
about 1 month ago