വളവ് നിവർന്നില്ല... ഇട്ട വരകൾ മാഞ്ഞു

വളവ് നിവർന്നില്ല... ഇട്ട വരകൾ മാഞ്ഞു

കാഞ്ഞിരപ്പാറ വളവ് സുരക്ഷിതമാക്കണം To advertise here, കറുകച്ചാൽ : അപകടഭീഷണിയായ കാഞ്ഞിരപ്പാറ വളവ് നിവർത്താനുള്ള തീരുമാനം നടപ്പായില്ല. പകരം സ്ഥാപിച്ച യെല്ലോ ബോക്‌സ് (മഞ്ഞ കളങ്ങൾ) പൂർണമായി മാഞ്ഞു. കൊടുംവളവിലെ ഏക സൂചകവും മാഞ്ഞതോടെ കവല തിരിച്ചറിയാൻ കഴിയാത്ത സ്ഥിതിയായി. കങ്ങഴ ഭാഗത്തുനിന്ന്‌ വരുന്ന വാഹനങ്ങൾ കാനം റോഡിലേക്ക് തിരിയുമ്പോഴാണ് അപകടങ്ങളുണ്ടാകുന്നത്. ദിവസം അഞ്ച് അപകടങ്ങൾ വരെ ഉണ്ടായ കവലയിലെ വളവ് നിവർത്താൻ നാല് വർഷം മുൻപ് തീരുമാനിച്ചിരുന്നു. വളവിനോട് ചേർന്നുള്ള ഭാഗത്തെ അൽപ്പം സ്ഥലം ഏറ്റെടുത്താൽ മാത്രമേ വളവ് നിവർത്താൻ കഴിയൂ. എന്നാൽ, സ്ഥലം വിട്ടുകിട്ടാഞ്ഞതിനാൽ തുടർനടപടി ഉണ്ടായില്ല. ഇതോടെയാണ്‌ കവലയിൽ കൂടുതൽ സുരക്ഷാ ക്രമീകരണങ്ങൾ സ്ഥാപിക്കാൻ പി.ഡബ്ല്യു.ഡി. തീരുമാനിച്ചത്. കവലയുടെ തുടക്ക ഭാഗങ്ങളിൽ തുടർച്ചയായി റംബിൾ സ്ട്രിപ്പുകൾ സ്ഥാപിച്ചു. യെല്ലോ ബോക്‌സ് പൂർണമായി മാഞ്ഞു. പിന്നീട് പുനഃസ്ഥാപിച്ചതുമില്ല. കവലയുടെ നടുക്ക് എത്തിയാലും എതിരേ വരുന്ന വാഹനങ്ങൾ കാണാൻ കഴിയാത്ത സ്ഥിതിയാണ്. വളവിലെ കാടുകൾ വെട്ടിമാറ്റി യെല്ലോ ബോക്‌സും അധിക സുരക്ഷാ സൂചകങ്ങളും സ്ഥാപിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. Published: 18 Apr 2026, 03:09 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വളവ് നിവർന്നില്ല... ഇട്ട വരകൾ മാഞ്ഞു — Mathrubhumi | Boolok… | Boolokam