വള്ളുവള്ളി വളവിൽ ടിപ്പർ ലോറിവീടിന്റെ പോർച്ചിലേക്ക് ഇടിച്ചുകയറി

വള്ളുവള്ളി വളവിൽ ടിപ്പർ ലോറിവീടിന്റെ പോർച്ചിലേക്ക് ഇടിച്ചുകയറി

M
MathrubhumiSource Link
കോട്ടുവള്ളി : വള്ളുവള്ളി വളവിൽ ടിപ്പർ ലോറിയിടിച്ച് വീടിന്റെ പോർച്ചിൽ കിടന്ന കാർ ഉൾപ്പെടെ തകർന്നു. വള്ളുവള്ളി അത്താണി സിനിലാൽ ഒ. ശങ്കറിന്റെ വീട്ടിലേക്കാണ് ടിപ്പർ ലോറി പാഞ്ഞുകയറിയത്. വ്യാഴാഴ്ച വൈകീട്ട് ആറു മണിയോടെയാണ് സംഭവം. മറ്റുവാഹനങ്ങളെ മറികടന്നെത്തിയ ലോറി, വീടിന്റെ അതിർത്തിയിൽ നിന്നിരുന്ന മരങ്ങൾ ഇടിച്ചുവീഴ്ത്തിയാണ് പോർച്ചിലേക്ക് പാഞ്ഞുകയറിയത്. അപകടത്തിൽ ആർക്കും പരിക്കില്ല. To advertise here, ദേശീയപാത 66-ന്റെ നിർമാണ സൈറ്റിലേക്ക് സാമഗ്രികൾ കൊണ്ടുവരുന്ന ടിപ്പർ ലോറിയാണ് അപകടമുണ്ടാക്കിയത്. പറവൂർ ഭാഗത്തുനിന്നും മറ്റുവാഹനങ്ങളെ മറികടന്നെത്തിയ ലോറി എതിരേവന്ന വാഹനങ്ങളിൽ മുട്ടാതെ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. അപകടമുണ്ടാക്കിയത് ചോദ്യംചെയ്ത വീട്ടുടമയെ ലോറിയിലുണ്ടായിരുന്നവർ ഭീഷണിപ്പെടുത്തിയതായി പരാതിയുണ്ട്. ഇതുസംബന്ധിച്ച്‌ പറവൂർ പോലീസിന്‌ വീട്ടുടമ പരാതി നൽകിയിട്ടുണ്ട്. പോലീസ് എത്തിയാണ് അപകടത്തിൽപ്പെട്ട ലോറി നീക്കിയത്. നിരന്തരമായി അപകടങ്ങൾ നടക്കുന്ന സ്ഥലമാണ് വള്ളുവള്ളിയിലെ കൊടുംവളവ്‌. വാഹനങ്ങൾ അമിതവേഗത്തിലെത്തുന്നതാണ് ഇവിടെയുണ്ടാകുന്ന മിക്ക അപകടങ്ങൾക്കും കാരണം. Published: 03 Apr 2026, 02:28 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വള്ളുവള്ളി വളവിൽ ടിപ്പർ ലോറിവീടിന്റെ പോർച്ചിലേക്ക് ഇടിച്ചുക… | Boolokam