എടക്കര : വഴിക്കടവിൽ കണ്ടെയ്‌നർ ചെക്പോസ്റ്റ് ജില്ലാ അസി. എക്സൈസ് കമ്മിഷണർ ഇ.പി. സിബി ഉദ്ഘാടനംചെയ്തു. എക്സൈസ് വിഭാഗത്തിന്റെ ജില്ലയിലെ ഏക ചെക്പോസ്റ്റാണ് വഴിക്കടവ് ആനമറിയിൽ സ്ഥിതി ചെയ്യുന്നത്. കെട്ടിടം പണിയാനുള്ള സ്ഥല ലഭ്യതക്കുറവുകൊണ്ട് റോഡ് സൈഡിൽ സ്ഥാപിച്ച കണ്ടെയ്‌നറിലാണ് 15 വർഷമായി ചെക്ക് പോസ്റ്റ് പ്രവർത്തിക്കുന്നത്. To advertise here, ഈ ചെക്പോസ്റ്റ് പൂർണമായും ഉപയോഗശൂന്യമായതിനെത്തുടർന്നാണ് പുതിയ ചെക്പോസ്റ്റ് സ്ഥാപിച്ചത്. ഇൻസ്പെക്ടറുടെ മുറി, ഓഫീസ്, ജീവനക്കാരുടെ വിശ്രമമുറി തുടങ്ങിയ സൗകര്യങ്ങൾ കണ്ടെയ്‌നറിൽ ഉണ്ട്. സർക്കിൾ ഇൻസ്പെക്ടർ പി. ജയപ്രസാദ് അധ്യക്ഷത വഹിച്ചു. എക്സൈസ് ഇൻസ്പെക്ടർ സുധി കെ. സത്യപാലൻ, ഇ. ജനീഷ്, കെ. രാമകൃഷ്ണൻ, കെ.എം. ബാബുരാജ്, ഇ. അഖിൽദാസ്, ജനമൈത്രി സർക്കിൾ ഇൻസ്പെക്ടർ ഒ. സജിത, റെയ്ഞ്ച് ഇൻസ്പെക്ടർ ഷെഫീഖ് എന്നിവർ സംസാരിച്ചു. Published: 26 Mar 2026, 01:41 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

വഴിക്കടവിൽ എക്സൈസ് ചെക്പോസ്റ്റ് പ്രവർത്തനം തുടങ്ങി
M
MathrubhumiSource Link
about 2 months ago