വഴിത്തിരിവായത് മദ്യക്കുപ്പിയിലെ ക്യൂആർ കോഡ്! യുവാവിനെ കൊന്ന് കത്തിച്ചവർ പിടിയിൽ; ഭാര്യയും പ്രതി

വഴിത്തിരിവായത് മദ്യക്കുപ്പിയിലെ ക്യൂആർ കോഡ്! യുവാവിനെ കൊന്ന് കത്തിച്ചവർ പിടിയിൽ; ഭാര്യയും പ്രതി

M
MathrubhumiSource Link
ആഗ്ര: യുവാവിനെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ച സംഭവത്തിൽ ഭാര്യ ഉൾപ്പെടെ മൂന്നുപേർ പിടിയിലായി. ആഗ്ര സ്വദേശിയായ ലോകേന്ദ്രയെ കൊലപ്പെടുത്തിയ കേസിലാണ് ഇയാളുടെ ഭാര്യയെയും ഇവരുടെ കാമുകനായ മഹേഷിനെയും പോലീസ് അറസ്റ്റ്‌ചെയ്തത്. മഹേഷിന്റെ സുഹൃത്തായ ധരംവീർ എന്നയാളും കേസിൽ അറസ്റ്റിലായിട്ടുണ്ട്. യുവാവിന്റെ മൃതദേഹം കണ്ടെത്തി 24 മണിക്കൂറിനുള്ളിൽ തന്നെ കേസ് തെളിയിക്കാനായെന്നും മുഴുവൻ പ്രതികളെയും പിടികൂടാനായെന്നും പോലീസ് പറഞ്ഞു. To advertise here, ഏപ്രിൽ ഒന്നാംതീയതി മുതൽ കാണാതായ ലോകേന്ദ്രയെ പിന്നീട് റോഡരികിലെ ആളൊഴിഞ്ഞസ്ഥലത്താണ് കത്തിക്കരിഞ്ഞനിലയിൽ കണ്ടെത്തിയത്. മുഖം ഉൾപ്പെടെ തിരിച്ചറിയാൻ കഴിയാത്തരീതിയിൽ കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിന്റെ കൈയിലുണ്ടായിരുന്ന ടാറ്റൂവാണ് ലോകേന്ദ്രയാണ് മരിച്ചതെന്ന് തിരിച്ചറിയാൻ സഹായകമായത്. കൈയിൽ സ്വന്തം പേര് തന്നെയാണ് ഇയാൾ ടാറ്റൂചെയ്തിരുന്നത്. ഇതിനൊപ്പം ലോകേന്ദ്രയെ കാണാനില്ലെന്ന് സഹോദരനും പരാതി നൽകിയിരുന്നു. തുടർന്ന് സഹോദരനും മൃതദേഹം തിരിച്ചറിഞ്ഞു. അതേസമയം, ലോകേന്ദ്രയെ കൊലപ്പെടുത്തിയവരെ കണ്ടെത്താനുള്ള അന്വേഷണത്തിൽ ഒരു മദ്യക്കുപ്പിയും ഇതിൽ ക്യൂആർ കോഡുമാണ് നിർണായകമായത്. മൃതദേഹം കണ്ടെത്തിയ സ്ഥലത്തുനിന്നാണ് പോലീസിന് ഒരു ഒഴിഞ്ഞ മദ്യക്കുപ്പി ലഭിച്ചത്. ഈ കുപ്പിയിലെ ക്യൂആർ കോഡിലൂടെ മദ്യംവിറ്റ മദ്യവിൽപ്പനശാല ഏതാണെന്ന് പോലീസ് കണ്ടെത്തി. തുടർന്ന് ഇവിടെയുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെ ലോകേന്ദ്രയും മറ്റുരണ്ടുപേരും മദ്യം വാങ്ങാനെത്തിയതിന്റെ ദൃശ്യം ലഭിച്ചു. ലോകേന്ദ്രയ്‌ക്കൊപ്പം മദ്യശാലയിലെത്തിയത് മഹേഷും ധരംവീറും ആണെന്ന് വ്യക്തമായതോടെ ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു. ഈ ചോദ്യംചെയ്യലിലാണ് പ്രതികൾ കുറ്റംസമ്മതിച്ചത്. ഭാര്യയുമായി രഹസ്യബന്ധം... ലോകേന്ദ്രയുടെ ഭാര്യയുമായി മഹേഷിന് രഹസ്യബന്ധമുണ്ടായിരുന്നതായും ഇത് ലോകേന്ദ്ര എതിർത്തതും മറ്റുള്ളവരോട് പറഞ്ഞതുമാണ് കൊലപാതകത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു. രഹസ്യബന്ധം ലോകേന്ദ്ര അറിഞ്ഞിരുന്നെങ്കിലും മഹേഷും കാമുകിയും പരസ്പരം കാണുന്നത് പതിവായിരുന്നു. ഇതിനിടെയാണ് ഇരുവരും ചേർന്ന് കൊലപാതകം ആസൂത്രണംചെയ്തത്. സംഭവദിവസം ലോകേന്ദ്ര വീട്ടിൽനിന്ന് പോയതോടെ ഭാര്യയാണ് മഹേഷിന് വിവരം നൽകിയത്. തുടർന്ന് വഴിയിൽവെച്ച് മഹേഷും ധരംവീറും ലോകേന്ദ്രയെ മദ്യപിക്കാനായി ക്ഷണിച്ചു. മൂവരും ചേർന്ന് മദ്യംവാങ്ങിയ ശേഷം ആളൊഴിഞ്ഞ കൃഷിയിടത്തിലേക്കാണ് പോയത്. ഇവിടെവെച്ച് മൂവരും മദ്യപിച്ചു. ഇതിനിടെയാണ് പ്രതികൾ ലോകേന്ദ്രയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്. തുടർന്ന് മൃതദേഹം കത്തിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. Content Highlights: Three suspects arrested within 24 hours of the discovery of the body., Victim identified through a unique tattoo on his hand., QR code on a liquor bottle served as the primary digital evidence., Motive identified as an illicit affair between the wife and the accused., CCTV footage confirmed the final movements of the victim with the suspects. Published: 05 Apr 2026, 12:21 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വഴിത്തിരിവായത് മദ്യക്കുപ്പിയിലെ ക്യൂആർ കോഡ്! യുവാവിനെ കൊന്ന… | Boolokam