എടത്വാ : തലവടി പഞ്ചായത്ത് 11-ാം വാർഡിൽ മരങ്ങാട്ടുമഠം കലുങ്ക്-മുണ്ടുകാട്ടുപടി റോഡിന്റെ നടുവിൽനിൽക്കുന്ന വൈദ്യുതിത്തൂൺ യാത്രക്കാർക്ക് ബുദ്ധിമുട്ടാകുന്നു. കെ.എസ്.ഇ.ബി. എടത്വാ സെക്‌ഷനു കീഴിലാണ് പ്രദേശം. ഇരുചക്രവാഹനങ്ങളൊഴിച്ചുള്ള മറ്റു വാഹനങ്ങളുടെ യാത്രയ്ക്ക് തൂൺ തടസ്സമാണ്. ഇരുചക്രവാഹനത്തിലെത്തുന്നവരും സൂക്ഷിച്ചില്ലെങ്കിൽ തൂണിലിടിക്കും. To advertise here, രോഗികളെ ആശുപത്രിയിലെത്തിക്കാൻ ഓട്ടോയോ ആംബുലൻസോ എത്താത്ത അവസ്ഥയാണ്. രോഗികളെ കസേരയിലിരുത്തി ചുമന്നുവേണം ആശുപത്രിയിലെത്തിക്കാൻ. വൈദ്യുതിത്തൂൺ മാറ്റിയാൽ ഈ ഭാഗത്തേക്ക് നാലുചക്ര വാഹനങ്ങൾക്ക് എത്താനാകും. പ്രദേശവാസികൾ പോസ്റ്റ് മാറ്റിസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അധികൃതർ നടപയെടുത്തിട്ടില്ല. രണ്ടുമാസം മുൻപ് തലവടിയിൽത്തന്നെ മറ്റൊരു വാർഡിൽ നെഞ്ചുവേദന അനുഭവപ്പെട്ട മധ്യവയസ്കൻ യാത്രാമധ്യേ മരിച്ചിരുന്നു. റോഡിനു വീതിക്കുറവായതിനാൽ ആംബുലൻസ് എത്താത്തതാണ് കാരണം. Published: 04 May 2026, 02:26 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

