കിളിമാനൂർ : സ്വർണത്തിനു കണ്ണഞ്ചിപ്പിക്കുന്ന വിലയുള്ള കാലത്ത് വഴിയിൽനിന്നു കളഞ്ഞുകിട്ടിയ സ്വർണാഭരണങ്ങൾ ഉടമയെ ഏൽപ്പിക്കാൻ സന്മനസ്സുകാട്ടി പാപ്പാല സ്വദേശിനിയും കൂലിപ്പണിക്കാരിയുമായ മോളി മാതൃകയായി. ജനപ്രതിനിധികളുടെയും പോലീസിന്റെയും സഹായത്തോടെയാണ് ഉടമയെ കണ്ടെത്തി ആഭരണം കൈമാറിയത്. To advertise here, ഞായറാഴ്ച വൈകീട്ട് നാലുമണിയോടെയാണ് കിളിമാനൂർ പോലീസ് സ്റ്റേഷന് എതിർവശത്തുനിന്ന് മാലയും താലിയും കൊളുത്തും ഉൾപ്പെടെയുള്ള സ്വർണാഭരണങ്ങൾ പാപ്പാല കടമ്പ്രവാരത്തുവീട്ടിൽ മോളിക്കു ലഭിക്കുന്നത്. വിവരം വാർഡംഗം അഞ്ജനയെ അറിയിച്ചു. തുടർന്ന് തിങ്കളാഴ്ച രാവിലെ പഴയകുന്നുമ്മേൽ ഗ്രാമപ്പഞ്ചായത്ത് ഓഫീസിലെത്തി പഞ്ചായത്ത് പ്രസിഡന്റിന്റെയും ജനപ്രതിനിധികളുടെയും ഒപ്പം കിളിമാനൂർ പോലീസ് സ്റ്റേഷനിലെത്തി പഴ്സ് എസ്.ഐ. സുനിൽകുമാറിനെ ഏൽപ്പിച്ചു. പഴ്സ് പരിശോധിച്ചതിൽ സ്വർണാഭരണങ്ങൾക്കൊപ്പമുണ്ടായിരുന്ന രസീതിൽനിന്ന് ഉടമ ചെങ്കിക്കുന്ന് കല്യാണിയിൽ ലീലാദേവിയെ പോലീസ് കണ്ടെത്തുകയായിരുന്നു. ഒരുമാസം മുൻപാണ് ചെറിയ പഴ്സിൽ സൂക്ഷിച്ചിരുന്ന 22 ഗ്രാം തൂക്കംവരുന്ന മാലയും താലിയുമടങ്ങിയ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടത്. ചൊവ്വാഴ്ച പഴയകുന്നുമ്മേൽ പഞ്ചായത്ത് പ്രസിഡന്റ് എസ്.ബി.ഷീബയും മറ്റു ജനപ്രതിനിധികളും മോളിയും പോലീസ് സ്റ്റേഷനിൽ എത്തി. എസ്.എച്ച്.ഒ. നിസാറിന്റെ സാന്നിധ്യത്തിൽ ഉടമയ്ക്കു സ്വർണാഭരണങ്ങൾ കൈമാറി. കൂലിവേല ചെയ്താണ് മോളി വരുമാനം കണ്ടെത്തുന്നത്. മോളിയുടെ സത്യസന്ധതയ്ക്കു പാരിതോഷികമായി ചെറിയൊരു തുക സമ്മാനം നൽകിയാണ് ലീലാദേവിയും ഭർത്താവ് രവീന്ദ്രൻ നായരും മടങ്ങിയത്. Published: 18 Mar 2026, 01:54 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

വഴിയിൽനിന്നു കിട്ടിയ സ്വർണാഭരണങ്ങൾ ഉടമയ്ക്കു നൽകി മോളി
M
MathrubhumiSource Link
about 2 months ago