BoolokamBoolokam
വസന്തം സീസൺ-05; ആഘോഷ പരിപാടികൾ സംഘടിപ്പിച്ച് കേളി കലാസാംസ്‌കാരിക വേദി

വസന്തം സീസൺ-05; ആഘോഷ പരിപാടികൾ സംഘടിപ്പിച്ച് കേളി കലാസാംസ്‌കാരിക വേദി

M
MathrubhumiSource Link
റിയാദ്: സിൽവർ ജൂബിലിയയുടെ ഭാഗമായി 'വസന്തം സീസൺ-5' എന്ന പേരിൽ കേളി കലാസാംസ്‌കാരിക വേദി ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. കഴിഞ്ഞ അഞ്ചുവർഷങ്ങളായി തുടർച്ചയായി വസന്തം എന്ന പേരിൽ നടത്തി വരുന്ന പരിപാടികളിൽ അനുസ്മരണ സമ്മേളനം, നാടൻ പാട്ട് എന്നിവ അരങ്ങേറി. കേളി രക്ഷാധികാരി സെക്രട്ടറിയും ലോക കേരള സഭാംഗവുമായ കെ.പി.എം. സാദിഖ് അധ്യക്ഷനായ അനുസ്മരണ സമ്മേളനത്തിൽ രക്ഷാധികാരി സമിതി അംഗം ഫിറോഷ് തയ്യിൽ അനുസ്മരണ കുറിപ്പ് അവതരിപ്പിച്ചു. To advertise here, രക്ഷാധികാരി സമിതി അംഗം പ്രഭാകരൻ കണ്ടോന്താർ, കേളി സെക്രട്ടറി എസ്. സുനിൽ കുമാർ, കുടുംബവേദി സെക്രട്ടറി ഷഹീബ വി.കെ, കേളി കേന്ദ്ര കമ്മിറ്റി അംഗം സതീഷ് കുമാർ വളവിൽ എന്നിവർ സംസാരിച്ചു. അനുസ്മരണ സമ്മേളനത്തിന് ശേഷം കവി കുരീപ്പുഴ ശ്രീകുമാറിനെതിരായ അതിക്രമത്തിൽ പ്രതിഷേധിച്ച്‌കൊണ്ടുള്ള പ്രമേയം സാംസ്‌കാരിക സമിതി ജോയിന്റ് കൺവീനർ രാജേഷ് ഓണകുന്ന് അവതരിപ്പിച്ചു. തുടർന്ന് അസീസിയ, ഉമ്മുൽ ഹമ്മാം, ഒലയ, നസീം, ന്യൂ സനയ്യ, ബത്ത, ബദിയ, മലാസ്, റൗദ, സനയ്യ അർബൈൻ, സുലൈ എന്നീ ഏരിയകളും കുടുംബവേദിയും നാടൻ പാട്ടുകൾ അവതരിപ്പിച്ചു. രക്ഷാധികാരി സമിതി അംഗം സീബ കൂവോട് പരിപാടിയും മൊമെന്റോ വിതരണവും ക്രമീകരിച്ചു. രക്ഷാധികാരി സമിതി അംഗങ്ങളായ സെബിൻ ഇഖ്ബാൽ സ്വാഗതവും ഗീവർഗീസ് ഇടിച്ചാണ്ടി നന്ദിയും പറഞ്ഞു. Content Highlights: Keli Kala Samskarika Vedi organized Vasantham Season 5 as part of its Silver Jubilee celebrations., The event featured a commemorative session and diverse folk music performances from various area committees. Published: 04 May 2026, 01:55 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വസന്തം സീസൺ-05; ആഘോഷ പരിപാടികൾ സംഘടിപ്പിച്ച് കേളി കലാസാംസ്‌… | Boolokam