ഹൈദരാബാദ്: പ്രചാരണത്തിനിടെയുണ്ടായ വാക്‌പോരിനുശേഷം പരസ്പരം കത്തയച്ച് കുത്തി മുഖ്യമന്ത്രി പിണറായി വിജയനും ആന്ധ്ര മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും. To advertise here, 'ശ്രീ രേവന്ത് റെഡ്ഡി...' എന്ന അഭിസംബോധനയോടെ പിണറായിയാണ് ആദ്യം കത്തയച്ചത്. രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങൾ വ്യക്തിപരമായ അധിക്ഷേപങ്ങളിലൂടെ തീർക്കാൻ ശ്രമിക്കുന്ന മനോഭാവത്തോട് ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തുന്നു. ഈ നാടിനെയും ഇവിടത്തെ സർക്കാരിനെയും അപമാനിക്കുന്ന വസ്തുതാവിരുദ്ധമായ അധിക്ഷേപങ്ങൾ ചൊരിയാൻ മറ്റൊരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി തുനിയുന്നത് ആ പദവിയോടുള്ള അവഹേളനമാണെന്നുകൂടി ഓർമ്മിപ്പിക്കട്ടെ എന്നാണ് കത്തിന്റെ തുടക്കം. കേരള സർക്കാരിനെ വിമർശിക്കുമ്പോൾ ബഹുമാനത്തോടെയും മാന്യമായും പെരുമാറാനാണ് ഇഷ്ടപ്പെടുന്നതെന്നും എന്നാൽ, പിണറായി മോശം ഭാഷ തിരഞ്ഞെടുത്തെന്നും മറുപടിക്കത്തിൽ രേവന്ത് റെഡ്ഡി പറഞ്ഞു. പിണറായിയുടെ വാക്കുകൾ മാന്യതയില്ലാത്തതാണ്. അതിന് തത്തുല്യമായ രീതിയിൽ താൻ മറുപടി നൽകില്ല. പിണറായി തെലങ്കാന സന്ദർശിക്കുമ്പോൾ അതിഥിക്ക് നൽകേണ്ട എല്ലാ ബഹുമാനവും താൻ നൽകുമെന്നും രേവന്ത് പറഞ്ഞു. തെലങ്കാന പോലെയല്ല, തിരഞ്ഞെടുപ്പു പത്രികയിലെ വാഗ്ദാനങ്ങൾ നിറവേറ്റിയോ ഇല്ലയോ എന്ന് ജനങ്ങളെ അറിയിക്കാൻ പ്രോഗ്രസ് റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കുന്ന സർക്കാരാണ് കേരളത്തിന്റേതെന്ന് എന്നാണ് പിണറായി കത്തിൽ പറയുന്നത്. നിതി ആയോഗ് കണക്കുകൾ പ്രകാരം അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനം കേരളമാണ്. എന്നാൽ, തെലങ്കാന ഏറ്റവും അഴിമതി കൂടിയ സംസ്ഥാനങ്ങളിൽ ആറാം സ്ഥാനത്താണ്. ദേശീയ സുസ്ഥിര വികസന സൂചികയിൽ 79 പോയിന്റോടെ കേരളം ഒന്നാമതാണ്, തെലങ്കാന അവിടെ ആറാമതാണ്. 2025 നവംബർ ഒന്നിന് ഇന്ത്യയിൽ അതിദാരിദ്ര്യം ഇല്ലാത്ത ആദ്യത്തെ സംസ്ഥാനമായി കേരളം മാറിയെന്നും പറയുന്നു. 2025 അവസാനത്തോടെ കേരളത്തെ അതിദാരിദ്ര്യ മുക്തമെന്ന സംസ്ഥാനമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അവകാശവാദം സാക്ഷാത്കരിക്കപ്പെട്ടോയെന്ന് രേവന്ത് റെഡ്ഡി കത്തിൽ ചോദിച്ചു. 2024-25 ൽ തെലങ്കാനയുടെ ജി.എസ്.ഡി.പി. 16.12 ലക്ഷം കോടി രൂപയായിരുന്നു, 10.1 ശതമാനം വളർച്ച കൈവരിച്ചു. കർണാടക, തമിഴ്‌നാട്, മഹാരാഷ്ട്ര, കേരളം എന്നിവയെ മറികടന്ന് തെലങ്കാന ഇന്ത്യയിലെ ഏറ്റവും ഉയർന്ന റാങ്കുള്ള സംസ്ഥാനമായി മാറിയെന്നും രേവന്ത് പറഞ്ഞു. Content Highlights: Escalation of political tensions between Kerala and Telangana CMs via formal letters., Comparison of 2026 development indices and corruption rankings., Kerala's claim of being poverty-free vs Telangana's GSDP growth statistics., Disagreement over governance standards and political decorum. Published: 08 Apr 2026, 07:37 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

വാക് പോരിനു പിന്നാലെ കത്തിലും പടർന്ന് പിണറായി-രേവന്ത് പോര്; കണക്ക് നിരത്തി മുഖ്യമന്ത്രിമാർ
M
MathrubhumiSource Link
about 1 month ago