പുറത്തിറങ്ങാനിരിക്കുന്ന ബോളിവുഡ് ചിത്രം 'രാജാ ശിവാജി'യുടെ ട്രെയ്‌ലർ ലോഞ്ചിൽ വൈകാരിക രംഗങ്ങൾ. ചിത്രം പുറത്തിറക്കാൻ താൻ നേരിട്ട ബുദ്ധിമുട്ടുകളെക്കുറിച്ച് പറഞ്ഞപ്പോൾ സംവിധായകൻ റിതേഷ് ദേശ്മുഖ് വികാരാധീനനായി. തനിക്ക് പിന്നിൽ പാറപോലെ ഉറച്ചുനിന്നത് ജീവിതപങ്കാളിയായ ജെനീലിയ ഡിസൂസ മാത്രമാണെന്ന് റിതേഷ് പറഞ്ഞു. ഇതോടെ ജെനീലിയയും വേദിയിൽവെച്ച് വിതുമ്പി. To advertise here, 'ആർക്കും സ്വപ്‌നങ്ങൾ കാണാം. പക്ഷേ, ആ സ്വപ്‌നങ്ങൾ യാഥാർഥ്യമാക്കാൻ കൂടെനിൽക്കുന്ന ഒരു പങ്കാളിയെ ലഭിക്കുക എന്നത് വലിയൊരു അനുഗ്രഹമാണ്. ഇന്ന് ഞാൻ എന്തായിരിക്കുന്നുവോ, അതിന് കാരണം നീയാണ്. നീയില്ലായിരുന്നെങ്കിൽ ഞാൻ ഇവിടെവരെ എത്തുമായിരുന്നില്ല. നീയാണ് എന്റെ വിജയങ്ങൾ'- എന്നായിരുന്നു റിതേഷിന്റെ വാക്കുകൾ. തന്നെ നോക്കിയുള്ള റിതേഷന്റെ വാക്കുകൾ കേട്ടതും ജെനീലിയയ്ക്ക് കണ്ണുനീർ പിടിച്ചുനിർത്താനായില്ല. നിറഞ്ഞ കണ്ണുകളോടെയായിരുന്നു റിതേഷിന്റെ പ്രസംഗം. റിതേഷിന്റെ വാക്കുകൾ കേട്ട ജെനീലിയ പലതവണ കരച്ചിൽ മറച്ചുവെക്കാൻ ശ്രമിച്ചെങ്കിലും വേദിയിൽവെച്ച് വിങ്ങിപ്പൊട്ടിപ്പോയി. ഇതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലാണ്. താരങ്ങളുടെ ദാമ്പത്യത്തെ ആരാധകർ പ്രശംസിച്ചു. ജിയോ സ്റ്റുഡിയോസും മുംബൈ ഫിലിം കമ്പനിയും ചേർന്ന് നിർമിക്കുന്ന 'രാജാ ശിവാജി' ഛത്രപതി ശിവാജിയുടെ ജീവിതകഥയാണ് പറയുന്നത്. റിതേഷ് ദേശ്മുഖ് തന്നെയാണ് ശിവാജിയായി വേഷമിടുന്നത്. സൽമാൻ ഖാൻ ചിത്രത്തിൽ അതിഥിവേഷത്തിലെത്തുന്നുണ്ട്. മേയ് ഒന്നിനാണ് റിലീസ്. Content Highlights: Riteish Deshmukh delivers an emotional speech at the Raja Shivaji trailer launch. The actor credits wife Genelia D'Souza for her unwavering support during the film's production. The incident, captured on video, has gone viral across social media platforms. Raja Shivaji, featuring Salman Khan in a cameo, is set for a May release Published: 21 Apr 2026, 12:46 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

വാക്കിടറി, പിന്തുണയ്ക്ക് നന്ദി പറഞ്ഞ് റിതേഷ്; വൈകാരിക പ്രസംഗം, വിതുമ്പലടക്കാനാവാതെ ജെനീലിയ
M
MathrubhumiSource Link
19 days ago