വാഗ്ദാനലംഘനം നടത്തിയ ഇടതുഭരണം ജനങ്ങൾ തൂത്തെറിയും -ദീപാദാസ് മുൻഷി

വാഗ്ദാനലംഘനം നടത്തിയ ഇടതുഭരണം ജനങ്ങൾ തൂത്തെറിയും -ദീപാദാസ് മുൻഷി

M
MathrubhumiSource Link
കാസർകോട് : പത്ത് വർഷക്കാലത്തെ ഇടതുപക്ഷ ഭരണം കേരളത്തിലെ യുവതയുടെ സ്വപ്നങ്ങൾ തകർത്തിരിക്കുന്നുവെന്നും അധികാരത്തിലെത്തിയ നാൾ മുതൽ യുവജനങ്ങളുടെ പ്രത്യാശയുടെ കടയ്ക്കൽ കത്തിവയ്ക്കുകയാണ് അവർ ചെയ്തതെന്നും എ.ഐ.സി.സി. ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി പറഞ്ഞു. ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ വിജയിച്ച കോൺഗ്രസ് ജനപ്രതിനിധികൾക്ക് നൽകിയ അനുമോദന പരിപാടി ‘ത്രിവർണ വിജയ സംഗമം’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. To advertise here, സ്വന്തം നയവൈകല്യത്തിന്റെ പരിണിത ഫലമായാണ് ബംഗാളിലും ത്രിപുരയിലും കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് അപചയമുണ്ടായത്. കേരളത്തിൽ നടക്കാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സി.പി.എം. പരാജയപ്പെടും. പണത്തിനും അധികാരത്തിനുംവേണ്ടി പ്രത്യയശാസ്ത്രത്തെ കുഴിച്ചുമൂടുന്ന സി.പി.എം. നയം ആ പാർട്ടിയെ ജനങ്ങളുടെ മുന്നിൽ പരിഹാസ്യ കഥാപാത്രമാക്കി മാറ്റിയെന്നും അവർ പറഞ്ഞു. ഡി.സി.സി. പ്രസിഡന്റ് പി.കെ. ഫൈസൽ അധ്യക്ഷനായി. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി. മുഖ്യപ്രഭാഷണം നടത്തി. കെ.പി.സി.സി. ജനറൽ സെക്രട്ടറിമാരായ കെ. നീലകണ്ഠൻ, ഹക്കീം കുന്നിൽ, യു.ഡി.എഫ്. ജില്ലാ കൺവീനർ എ. ഗോവിന്ദൻ നായർ, സേവാദൾ സംസ്ഥാന ചെയർമാൻ രമേശൻ കരുവാച്ചേരി, എം.സി. പ്രഭാകരൻ, പി.ജി. ദേവ്, സാജിദ് മൗവ്വൽ, ബി.പി. പ്രദീപ് കുമാർ, മീനാക്ഷി ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. Published: 15 Mar 2026, 04:18 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വാഗ്ദാനലംഘനം നടത്തിയ ഇടതുഭരണം ജനങ്ങൾ തൂത്തെറിയും -ദീപാദാസ്… | Boolokam