വാട്സാപ്പിൽ ഇനി മൊബൈൽ റീച്ചാർജും; ഇന്ത്യൻ ഉപഭോക്താക്കൾക്കായി പുത്തൻ ഫീച്ചർ

വാട്സാപ്പിൽ ഇനി മൊബൈൽ റീച്ചാർജും; ഇന്ത്യൻ ഉപഭോക്താക്കൾക്കായി പുത്തൻ ഫീച്ചർ

ഇന്ത്യൻ ഉപഭോക്താക്കൾക്ക് ഇനി വാട്സാപ്പിൽനിന്ന് നേരിട്ട് മൊബൈൽ റീച്ചാർജുകൾ ചെയ്യാം. പേയുവിന്റെ സഹായത്താൽ പ്രവർത്തിക്കുന്ന ഈ ഫീച്ചർ ആൻഡ്രോയിഡ്, ഐഒഎസ് ആപ്പുകളിൽ ഘട്ടംഘട്ടമായി എത്തിക്കും. വരും ആഴ്ചകളിൽ എല്ലാ ഉപഭോക്താക്കൾക്കും ലഭ്യമാവും. To advertise here, ഈ ഫീച്ചർ ഉപയോഗിച്ച് സ്വന്തം നമ്പറിലേക്കോ സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും നമ്പറിലേക്കോ എളുപ്പം റീച്ചാർജ് ചെയ്യാൻ ഉപഭോക്താക്കൾക്കാവും. ജിയോ, എയർടെൽ, വി ഉപഭോക്താക്കൾക്ക് ഈ സേവനം ഉപയോഗപ്പെടുത്താം. നേരത്തെ തന്നെ വാട്സാപ്പിൽ യുപിഐ സേവനം ലഭ്യമാണ്. വാട്സാപ്പ് ചാറ്റിനുള്ളിൽതന്നെ ഉപഭോക്താക്കൾക്ക് എളുപ്പം പണമയക്കാൻ ഇതുവഴി സാധിക്കുന്നുണ്ട്. ഇതിന് പുറമെയാണ് മൊബൈൽ റീച്ചാർജ് സേവനവും എത്തിയിരിക്കുന്ന്. Photo: WhatsApp വാട്ട്‌സ്ആപ്പിലെ പേയ്‌മെന്റ് ഫീച്ചർ എളുപ്പം കണ്ടെത്തുന്നതിനായി ഹോം സ്‌ക്രീനിൽ രൂപ (₹) ഐക്കണും വാട്ട്‌സ്ആപ്പ് അവതരിപ്പിച്ചിട്ടുണ്ട്. ഇതുവഴി എളുപ്പം യുപിഐ ഓപ്ഷൻ കണ്ടെത്താനാവും. ഒപ്പം റീച്ചാർജ് ഓപ്ഷൻ എളുപ്പത്തിൽ ആക്സസ് ചെയ്യാം. ഇത് കൂടാതെ മെട്രോ ടിക്കറ്റ് ബുക്ക് ചെയ്യാനാവുന്ന ടിക്കറ്റിങ് ഫീച്ചറും ലഭ്യമാണ്. ചാറ്റ് വിൻഡോയിലും പണമയക്കുന്നതിനായി ₹ ഐക്കൺ നൽകിയിട്ടുണ്ട്. റീചാർജ് ഫീച്ചർ ആക്‌സസ് ചെയ്യുന്നതിനും ഉപയോഗിക്കുന്നതിനുമുള്ള ഘട്ടങ്ങൾ 1. ₹ ഐക്കണിൽ ടാപ്പ് ചെയ്യുക 2. പ്രീപെയ്ഡ് റീചാർജ് തിരഞ്ഞെടുക്കുക 3. നമ്പർ തിരഞ്ഞെടുക്കുക (സ്വന്തം/കുടുംബത്തിന്റെ അല്ലെങ്കിൽ സുഹൃത്തുക്കളുടെ) 4. ഓപ്പറേറ്ററെ സ്ഥിരീകരിക്കുക 5. മൊബൈൽ ഓപ്പറേറ്ററെ അടിസ്ഥാനമാക്കി പ്ലാൻ തിരഞ്ഞെടുക്കുക 6. പേയ്‌മെന്റ് മോഡ് തിരഞ്ഞെടുക്കുക (യുപിഐ, ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡുകൾ) 7. പേയ്‌മെന്റ് സ്ഥിരീകരിക്കുക Content Highlights: WhatsApp has introduced a direct mobile recharge feature for Indian users via PayU, allowing Jio, Airtel, and Vi customers to top up their plans within the app using the '₹' icon. Published: 23 Apr 2026, 03:50 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വാട്സാപ്പിൽ ഇനി മൊബൈൽ റീച്ചാർജും; ഇന്ത്യൻ ഉപഭോക്താക്കൾക്കായ… | Boolokam