വാണിയംകുളം-മാന്നനൂർ റോഡിൽ ചെറുകാട്ടുപുലത്ത് പുതിയപാലം പണിയും

വാണിയംകുളം-മാന്നനൂർ റോഡിൽ ചെറുകാട്ടുപുലത്ത് പുതിയപാലം പണിയും

M
MathrubhumiSource Link
പാലം പണിയുന്നത് 29 ലക്ഷം രൂപ ഉപയോഗിച്ച് To advertise here, കുളപ്പുള്ളി : വാണിയംകുളം മാന്നനൂർ റോഡിൽ ചെറുകാട്ടുപുലം ശിവക്ഷേത്രം സ്റ്റോപ്പിനുസമീപം പാടത്തെ തോടിനുകുറുകേ പുതിയപാലം പണിയും. സർക്കാർഫണ്ടിൽ 29 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ തോട്ടുപാലം നിർമിക്കുന്നത്. വർഷങ്ങൾ പഴക്കമുള്ള, നിലവിലെ തോട്ടുപാലത്തിന്റെ അപകടാവസ്ഥ കാണിച്ച് ‘മാതൃഭൂമി’ നേരത്തേ വാർത്ത നൽകിയിരുന്നു. ഇതേത്തുടർന്ന് പൊതുമരാമത്ത് വിഭാഗം പാലം പരിശോധിക്കുകയുംചെയ്തു. തുടർന്നാണ് പുതിയ പാലം നിർമിക്കാൻ സർക്കാരിനെ സമീപിച്ചത്. പുതിയപാലത്തിന്റെ നിർമാണം ഉടൻതുടങ്ങുമെന്ന് പൊതുമരാമത്തുവിഭാഗം അറിയിച്ചു. തോട്ടുപാലം അപകടാവസ്ഥയിലായതോടെ നാട്ടുകാരുടെ പരാതിയെത്തുടർന്ന് ഭാരവാഹനങ്ങൾക്ക് യാത്രാനിരോധനം ഏർപ്പെടുത്തിയിരുന്നു. പാലത്തിന്റെ അടിവശത്ത് പല ഭാഗത്തും കോൺക്രീറ്റ് പൊട്ടിയനിലയിലാണ്. കോൺക്രീറ്റ് പാളികൾ അടർന്ന് കമ്പികളെല്ലാം തുരുമ്പുപിടിക്കുകയുംചെയ്തിട്ടുണ്ട്. പാലത്തിന്റെ വശങ്ങളിലെ കരിങ്കൽക്കെട്ടുകൾ പൊട്ടിച്ചാണ് കുടിവെള്ള പൈപ്പിട്ടത്. പാലംതകരാൻ സാധ്യതയെന്നു പരാതി സമീപത്തെ ക്രഷറിൽനിന്ന് ലോഡുകണക്കിന് കരിങ്കല്ലുമായി വലിയവാഹനങ്ങൾ എത്തുന്നതും പാലം കൂടുതൽ തകരുന്നതിന് കാരണമായി. എപ്പോൾ വേണമെങ്കിലും പാലം തകർന്ന് അപകടത്തിനു സാധ്യതയുണ്ടെന്നും പരിസരവാസികൾ പറഞ്ഞു. ആറു സ്വകാര്യബസുകളും ആറു സ്കൂൾബസുകളും ദിവസേന സർവീസ് നടത്തുന്ന പാതകൂടിയാണിത്. Published: 18 Mar 2026, 03:07 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വാണിയംകുളം-മാന്നനൂർ റോഡിൽ ചെറുകാട്ടുപുലത്ത് പുതിയപാലം പണിയു… | Boolokam