കുളപ്പുള്ളി : ഇനി മാന്നന്നൂരുകാർക്ക് നല്ലൊരു പാതയിലൂടെ യാത്രചെയ്യാം. വാണിയംകുളം-മാന്നന്നൂർ റെയിൽവേസ്റ്റേഷൻ റോഡിന്റെ നവീകരണം പൂർത്തിയായി. റോഡ്നവീകരണ ഉദ്ഘാടനം കഴിഞ്ഞ് അഞ്ചുവർഷത്തിനുശേഷമാണ് ടാറിങ് പൂർത്തിയാക്കിയത്. To advertise here, അഞ്ചുവർഷത്തിനിടെ നിരവധി സമരങ്ങളും പ്രതിഷേധങ്ങളും ഉൾപ്പെടെ നടത്തിയതിനുശേഷമാണ് റോഡിന്റെ നവീകരണം പൂർത്തിയായത്. നാട്ടുകാരുടെ യാത്രാദുരിതം കാണിച്ച് ‘മാതൃഭൂമി’ വാർത്തകളും നൽകിയിരുന്നു. ചെറുകാട്ടുപുലം സ്കൂൾമുതൽ മാന്നന്നൂർ റെയിൽവേസ്റ്റേഷൻവരെയുള്ള ഭാഗമാണ് ടാറിട്ട് നവീകരിച്ചത്. നേരത്തേ കുഴികളിൽച്ചാടിയായിരുന്നു ഇതുവഴിയുള്ള മൂന്നരക്കിലോമീറ്റർ സഞ്ചരിക്കേണ്ടിയിരുന്നത്. മഴപെയ്താൽ വെള്ളക്കെട്ടുകളിൽ കുഴിയറിയാതെ അപകടത്തിൽപ്പെട്ട ഇരുചക്രവാഹനയാത്രികരും നിരവധിയാണ്. കുഴികൾനിറഞ്ഞ റോഡിലൂടെയുള്ള യാത്ര വാഹനങ്ങൾക്ക് തകരാറുണ്ടാക്കുന്നതും പതിവായിരുന്നു. ആറ് സ്വകാര്യബസുകളും ആറോളം സ്കൂൾബസുകളും ദിവസേന സർവീസ് നടത്തുന്ന പാതകൂടിയാണിത്. വാണിയംകുളത്തെ മെഡിക്കൽകോളേജിലേക്കും മറ്റ് ആശുപത്രിയിലേക്കും പോകേണ്ടവർക്കും ഇതോടെ വലിയ കഷ്ടപ്പാടാണുണ്ടായിരുന്നത്. മാന്നന്നൂർ എ.യു.പി. സ്കൂൾ, റെയിൽവേ സ്റ്റേഷൻ എന്നിവ സ്ഥിതിചെയ്യുന്നത് റോഡിന്റെ അവസാന ഭാഗത്താണ്. 50 ലക്ഷംരൂപ വിനിയോഗിച്ചാണ് മൂന്നരക്കിലോമീറ്റർ നവീകരിക്കാൻ പദ്ധതിയിട്ടത്. റോഡ് നവീകരിക്കാത്തതിനാൽ രണ്ട് കരാറുകാരെ പൊതുമരാമത്ത് വിഭാഗം മാറ്റി. വാണിയംകുളംമുതൽ ചെറുകാട്ടുപുലം സ്കൂൾവരെയുള്ള 1.3 കിലോമീറ്റർ ഭാഗം നേരത്തേതന്നെ റബ്ബറൈസ് ചെയ്ത് നവീകരിച്ചിട്ടുണ്ട്. Published: 21 Mar 2026, 02:06 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

വാണിയംകുളം-മാന്നന്നൂർ റെയിൽവേ സ്റ്റേഷൻ റോഡിന്റെ നവീകരണം പൂർത്തിയായി
M
MathrubhumiSource Link
about 2 months ago