തലശ്ശേരി : ‘മനസ്സ് നിറയെ വായിക്കാം, വിമാനത്തിൽ പറക്കാം’ എന്ന സന്ദേശവുമായി താലൂക്ക് ലൈബ്രറി കൗൺസിൽ വേനലവധിക്കാല വായനചലഞ്ച് തുടങ്ങി. മൂഴിക്കര കോടിയേരി ബാങ്ക്ഹാളിൽ സാഹിത്യകാരൻ എം.മുകുന്ദൻ കുട്ടികൾക്ക് പുസ്തകം നൽകി ഉദ്ഘാടനം ചെയ്തു. പവിത്രൻ മൊകേരി അധ്യക്ഷതവഹിച്ചു. തലശ്ശേരി മുനിസിപ്പൽ ചെയർമാൻ കാരായി ചന്ദ്രശേഖരൻ, ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡൻറ് മുകുന്ദൻ മഠത്തിൽ എന്നിവർ വിശിഷ്ടാതിഥികളായി. അഡ്വ. വി.പ്രദീപൻ, ഡോ. സുധ അഴീക്കോടൻ, എം.വി.സ്മിത, യു.ബ്രിജേഷ്, കെ.ഭാരതി എന്നിവർ സംസാരിച്ചു. എം.മുകുന്ദനുമായി കുട്ടികൾ മുഖാമുഖം നടത്തി. മേയ് 31 വരെയാണ് വായനചലഞ്ച്. To advertise here, പാട്യം : പുതിയതെരു പട്ടേൽ സ്മാരക വായനശാല അവധികാല വായന ചലഞ്ച് രമണി പുതിയേടത്ത് ഉദ്ഘാടനം ചെയ്തു. പി.എം. ദാമോദരൻ അധ്യക്ഷതവഹിച്ചു. രാജൻ പുതുശ്ശേരി, കെ. ദിനേശൻ, പദ്‌മനാഭൻ, ടി. കിഷോർകുമാർ, കെ.പി. ജയരത്നൻ എന്നിവർ സംസാരിച്ചു. പൂക്കോം : ‘മനസ്സ് നിറയെ വായിക്കാം ആകാശത്ത് പറക്കാം’ എന്ന സന്ദേശവുമായി തലശ്ശേരി താലൂക്ക് ലൈബ്രറി കൗൺസിൽ നടത്തുന്ന വായന ചലഞ്ച് കണ്ണംവെള്ളി ഫ്രൻഡ്‌സ് വായനശാലയിൽ നടന്നു. എഴുത്തുകാരൻ ജയപ്രകാശ് പാനൂർ ഉദ്ഘാടനം ചെയ്തു. പാനൂർ നഗരസഭ കൗൺസിലർ കെ.കെ. വിജയൻ അധ്യക്ഷതവഹിച്ചു. രജീന കനവത്ത് പദ്ധതി വിശദീകരിച്ചു. വായനശാല സെക്രട്ടറി ജി. മുകുന്ദൻ, മുൻ കൗൺസിലർ ഷീബ കണ്ണമ്പ്രത്ത്, കെ.കെ. പുരുഷോത്തമൻ, എൻ.കെ. ശ്രീധരൻ എന്നിവർ സംസാരിച്ചു. പാനൂർ : മനേക്കര കുമാരൻ മാസ്റ്റർ സ്മാരക വായനശാലയിൽ സുന്ദരേശൻ തളത്തിൽ ഉദ്ഘാടനം ചെയ്തു. അജയഘോഷ് അധ്യക്ഷത വഹിച്ചു. ഇ.എം. ദിനേശ് ബാബു, കെ. സുനിത എന്നിവർ സംസാരിച്ചു.
