വായനയുടെ ഇടം മാലിന്യത്തിന്റെ ഇടമായി

വായനയുടെ ഇടം മാലിന്യത്തിന്റെ ഇടമായി

പെരുമ്പാവൂർ : മുനിസിപ്പൽ ലൈബ്രറിയുടെ മുൻവശത്ത് കൂട്ടിയിട്ടിരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം ഭീഷണിയായി. നഗരസഭയിലെ മുഴുവൻ വാർഡുകളിൽനിന്നും ഹരിതകർമ സേന ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളും പാഴ്‍വസ്തുക്കളും ശേഖരിക്കുന്ന ലൈബ്രറിയുടെ മുൻവശം മാലിന്യമലയായി രൂപപ്പെട്ടു. ഡിസംബറിന് ശേഷം ഇവിടെ മാലിന്യം സംസ്കരണത്തിന് കൊണ്ടുപോയിട്ടില്ലെന്ന് ലൈബ്രറിയിലെ സന്ദർശകരും പരിസരവാസികളും പറഞ്ഞു. To advertise here, വൃദ്ധർക്കുള്ള വയോമിത്രം ക്ലിനിക്, ഹോമിയോ ആശുപത്രി, അങ്കണവാടി, ബഡ്‌സ് സ്കൂൾ, ലൈബ്രറി, കുഴിപ്പിള്ളിക്കാവ് ക്ഷേത്രം, സപ്ലൈകോ ഔട്ട്‍ലെറ്റ് ഉൾപ്പെടെ നിരവധി സ്ഥാപനങ്ങൾ സമീപമുണ്ട്. നൂറുകണക്കിന് സ്ത്രീകളും കുട്ടികളും രോഗികളും വയോജനങ്ങളുമെത്തുന്ന പ്രദേശത്തെ മാലിന്യ സംഭരണം ഭീതി ജനിപ്പിക്കുകയാണ്. വേനലിൽ തീപ്പൊരി വീണാൽ പോലും നിയന്ത്രിക്കാൻ കഴിയാത്ത സ്ഥിതിയാണ്. കാലവർഷത്തിനുമുൻപ് ഇത് ഇവിടെനിന്ന് മാറ്റിയില്ലെങ്കിൽ പകർച്ചവ്യാധികളുടെ പ്രഭവകേന്ദ്രമായി മാറുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ. മാലിന്യം നിറഞ്ഞ് സംഭരണകേന്ദ്രത്തിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞുവീഴാവുന്ന സ്ഥിതിയിലാണ്. Published: 21 Apr 2026, 03:15 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വായനയുടെ ഇടം മാലിന്യത്തിന്റെ ഇടമായി — Mathrubhumi | Boolokam | Boolokam