പാലക്കാട്: വാളയാർ, പന്നിയങ്കര ടോൾപ്ലാസകളിൽ മാർച്ച് 31 അർധരാത്രി മുതൽ നിരക്കുവർധന പ്രഖ്യാപിച്ച് ഉത്തരവിറങ്ങി. നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനസാധ്യത മുന്നിൽക്കണ്ടാണ് നേരത്തേ ഉത്തരവിറക്കിയത്. To advertise here, കാറുകൾ, ചെറിയ ചരക്കുവണ്ടികൾ എന്നിവയ്ക്ക് അഞ്ചുരൂപ (മൂന്ന് ശതമാനം) വർധനയുണ്ടാവും. അതേദിവസം തിരിച്ചുള്ള യാത്രയ്ക്കും അഞ്ചുരൂപ കൂട്ടി. ചെറിയ ചരക്കു വാഹനങ്ങൾ, മിനി ബസുകൾ എന്നിവയുടെ നിരക്ക് 130-ൽ നിന്ന് 135 ആക്കി. ട്രക്ക്, ബസ് എന്നിവയ്ക്കും ഒറ്റത്തവണ യാത്രയ്ക്കും ഇതേ നിരക്കിലാണ് വർധന. മൂന്നുമുതൽ ആറ് ആക്‌സിൽവരെയുള്ള ലോറികളുടെ നിരക്കിൽ 10 രൂപ കൂടും. ഏഴോ അതിൽക്കൂടുതലോ ആക്‌സിലുള്ള വലിയ വാഹനങ്ങൾക്ക് 15 രൂപയാണ് കൂട്ടിയത്. മാസത്തിൽ 50 ഒറ്റത്തവണ യാത്രയ്ക്കുള്ള പാസിന് കാറുകൾക്കും മറ്റ് ചെറുവാഹനങ്ങൾക്കും 2,710 രൂപയിൽനിന്ന് 2,775 രൂപയാക്കി. പ്രദേശവാസികൾക്കുള്ള പ്രതിമാസ പാസ് തുക 350 രൂപയിൽനിന്ന് 360 ആക്കി. Content Highlights: Toll rates increase at Walayar and Panniyankara plazas effective April 1., Small vehicles face a 5 INR increase per single trip., Heavy vehicles and multi-axle trucks see increases ranging from 10 to 15 INR., Monthly passes for residents increased from 350 INR to 360 INR., The decision aligns with periodic NHAI toll revision protocols. Published: 14 Mar 2026, 06:55 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

വാളയാർ, പന്നിയങ്കര ടോൾപ്ലാസകളിൽ ടോൾനിരക്ക് കൂടുന്നു; പ്രദേശവാസികൾക്കുള്ള നിരക്കിലും മാറ്റം
M
MathrubhumiSource Link
about 2 months ago