വാഴക്കാട് വലിയ ജുമാമസ്ജിദ് ഉദ്ഘാടനം

വാഴക്കാട് വലിയ ജുമാമസ്ജിദ് ഉദ്ഘാടനം

വാഴക്കാട് : നൂറ്റാണ്ടുകൾ പഴക്കമുള്ള പുതുക്കിപ്പണിത വാഴക്കാട് വലിയ ജുമാമസ്ജിദ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ വിശ്വാസികൾക്കായി തുറന്നുകൊടുത്തു. സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നിസ്കാരത്തിനു നേതൃത്വം നൽകി. വാഴക്കാട് ഖാസിയും കോഴിക്കോട് വലിയ ഖാസിയുമായ പാണക്കാട് സയ്യിദ് അബ്ദുന്നാസർ ഹയ്യ്‌ ശിഹാബ് തങ്ങൾ അധ്യക്ഷനായി. To advertise here, ഉസ്മാൻ ഫൈസി തോടാർ, ബഷീർ ബാഖവി പൊന്മള, സയ്യിദ് ബി.എസ്.കെ. തങ്ങൾ, അഹമ്മദ് കബീർ ബുഖാരി, വലിയുദ്ധീൻ ഫൈസി, പി.എ. ജബ്ബാർ ഹാജി, ടി.വി. ഇബ്രാഹിം, ടി.പി. അശ്റഫലി, മാതാപുഴ മുഹമ്മദ്കുട്ടി തുടങ്ങിയവർ പ്രസംഗിച്ചു. പൊതുസമ്മേളനം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനംചെയ്തു. പി.എ. ഹമീദ് അധ്യക്ഷനായി. പാണക്കാട് സയ്യിദ് സാബിഖലി ശിഹാബ് തങ്ങൾ, സയ്യിദ് മാനു തങ്ങൾ വെള്ളൂർ, സിറാജുദ്ധീൻ ഖാസിമി പത്തനാപുരം, ഉബൈദുള്ള ബാഖവി, അബ്ദുഷുക്കൂർ ഫൈസി നാട്ടുകൽ, നിസാർ ദാരിമി, ഹംസ മന്നാനി, റാഫി ബാഖവി, എം.പി. ഇല്യാസ് ഹുസൈൻ, എം. റാഷിദ് ഹുദവി എന്നിവർ പങ്കെടുത്തു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വാഴക്കാട് വലിയ ജുമാമസ്ജിദ് ഉദ്ഘാടനം — Mathrubhumi | Boolokam | Boolokam