വാഹന പരിശോധന: ദുബായിൽ മൂന്ന് കേന്ദ്രങ്ങൾക്കുകൂടി അനുമതി

വാഹന പരിശോധന: ദുബായിൽ മൂന്ന് കേന്ദ്രങ്ങൾക്കുകൂടി അനുമതി

M
MathrubhumiSource Link
ദുബായ് : വാഹനപരിശോധനയും രജിസ്ട്രേഷൻ നടപടികളും കൂടുതൽ ജനകീയവും എളുപ്പവുമാക്കി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ.). ഇതിന്റെ ഭാഗമായി മൂന്ന് പ്രധാന സ്ഥലങ്ങളിൽക്കൂടി സേവനകേന്ദ്രങ്ങൾക്കായി ആർ.ടി.എ. അനുമതിനൽകി. To advertise here, ദേര, ബർ ദുബായ്, മുഹമ്മദ് ബിൻ റാഷിദ് സിറ്റി എന്നിവിടങ്ങളിലാണ് പുതിയ വാഹനസാങ്കേതിക പരിശോധന, രജിസ്ട്രേഷൻ കേന്ദ്രങ്ങൾ ആരംഭിക്കുക. നിലവിൽ സെന്ററുകൾ ഉള്ളവർക്ക് പുതിയശാഖകൾക്കും മറ്റുള്ളവർക്ക് പുതിയകേന്ദ്രങ്ങൾ ആരംഭിക്കാനും അപേക്ഷിക്കാം. ആർ.ടി.എ. നിർദേശിക്കുന്ന നിയന്ത്രണ, മാനദണ്ഡങ്ങൾക്ക് അനുസൃതമായാണ് അനുമതികൾ നൽകുക. നിലവിൽ എമിറേറ്റിൽ 29 അംഗീകൃത വാഹന പരിശോധനാകേന്ദ്രങ്ങളാണ് പ്രവർത്തിക്കുന്നത്. നൂതന സാങ്കേതികവിദ്യകളോടെ പരിശീലനംലഭിച്ച ജീവനക്കാരും അതത് സേവനകേന്ദ്രങ്ങളിലുണ്ടാവും. ജനസാന്ദ്രതയും ദ്രുതഗതിയിലുള്ള നഗരവളർച്ചയും കണക്കിലെടുത്ത് മേഖലയിൽ പുതിയ നിക്ഷേപകർക്ക് അവസരമൊരുക്കുകയാണ് ആർ.ടി.എ. ദുബായിൽ പൊതു-സ്വകാര്യ പങ്കാളിത്തം വർധിപ്പിച്ചുകൊണ്ട് മേഖലയുടെ സാമ്പത്തികവളർച്ച വർധിപ്പിക്കുകയാണ് ലക്ഷ്യം. റോഡ് സുരക്ഷ മെച്ചപ്പെടുത്താനും വാഹനപരിശോധനകൾക്കും രജിസ്ട്രേഷൻ സൗകര്യങ്ങൾ വിപുലീകരിക്കാനും പുതിയ അനുമതികളിലൂടെ ആർ.ടി.എ. ലക്ഷ്യമിടുന്നു. അതുവഴി സർക്കാർ-സ്വകാര്യമേഖല സഹകരണവും വർധിക്കുകയും ചെയ്യും. വാഹനയുടമകൾക്ക് ഏറ്റവും അടുത്തുള്ള വാഹന പരിശോധനാ കേന്ദ്രങ്ങളിൽ സേവനം പൂർത്തിയാക്കാനും സൗകര്യമാകും. Published: 01 Apr 2026, 01:27 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വാഹന പരിശോധന: ദുബായിൽ മൂന്ന് കേന്ദ്രങ്ങൾക്കുകൂടി അനുമതി — M… | Boolokam