വാഹനം കടയിലേക്ക് ഇടിച്ചുകയറി

വാഹനം കടയിലേക്ക് ഇടിച്ചുകയറി

M
MathrubhumiSource Link
എകരൂൽ : കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാനപാതയിൽ ശനിയാഴ്ച രാത്രി 8.40-ന് നിയന്ത്രണംവിട്ട പാഴ്‌സൽ ലോറി ഇടിച്ചുകയറി രണ്ട് വൈദ്യുതത്തൂണുകൾ, ഒരു കട, പൊതുമരാമത്ത് വകുപ്പിന്റെ തെരുവുവിളക്ക് തൂൺ എന്നിവ തകർന്നു. കടയോടും വീടിനോടും ചേർന്നുള്ള കിണറിന്റെ വെള്ളമെടുക്കുന്ന മോട്ടോറും ചുറ്റുമുണ്ടായിരുന്ന കല്ലുകളും തെറിച്ചുപോയി. പാലംതലയ്ക്കൽ വളവിനടുത്ത അപ്പുക്കുട്ടിയുടേതാണ് തകർന്ന കെട്ടിടവും കിണറും. തരുപ്പയിൽ ഭഗവതിക്ഷേത്രത്തിലെ ഞായറാഴ്ചത്തെ ഉത്സവത്തോടനുബന്ധിച്ച് റോഡരികിൽ അലങ്കരിച്ച കൊടിതോരണങ്ങളും നശിച്ചു. ഉത്സവത്തിന് വീടിനുമുന്നിലുള്ള റോഡിൽ തൂക്കാൻ കുരുത്തോലയും തോരണങ്ങളും തയ്യാറാക്കാൻ തകർന്ന കെട്ടിടത്തിൽനിന്ന്‌ കുറച്ചുമുൻപ് മാറ്റിയതാണ് വലിയ ദുരന്തം ഒഴിവാക്കിയതെന്ന് വീട്ടുകാർ പറഞ്ഞു. . To advertise here, Published: 16 Mar 2026, 04:15 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വാഹനം കടയിലേക്ക് ഇടിച്ചുകയറി — Mathrubhumi | Boolokam | Boolokam