ഏറ്റുമാനൂർ : ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുകയാണ് ഏറ്റുമാനൂർ ടൗൺ. പട്ടിത്താനം- മണർകാട് ബൈപ്പാസ് തുറന്നതോടെ ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ, വാഹനങ്ങൾ ഭൂരിഭാഗവും ഇപ്പോഴും ടൗണിലെത്തി തന്നെയാണ് പോകുന്നത്. വാഹനങ്ങളുടെ ബാഹുല്യംതന്നെയാണ് കുരുക്കിന്റെ പ്രധാന കാരണം. To advertise here, ‘ഇഠാവട്ട’ത്തിലുള്ള ടൗണിൽ സ്ഥലമേറ്റെടുപ്പ് വിവാദത്തിലേക്കും സമരങ്ങളിലേക്കും നയിക്കുമെന്നതിനാൽ സൂക്ഷിച്ചുമാത്രമേ നടപടികൾ ഉണ്ടാകാറുള്ളൂ. ടൗണിൽ 20 മിനിറ്റിലേറെ കുരുങ്ങിക്കിടക്കുകയാണ് വാഹനങ്ങൾ. എം.സി. റോഡിൽ പട്ടിത്താനം മുതലാണ് കുരുക്ക് തുടങ്ങുന്നത്. തെള്ളകം 101 കവലവരെ നീളും. ഗതാഗതക്കുരുക്ക് പരിഹരിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി നേരത്തേ അഭിപ്രായപ്പെട്ടിരുന്നു. ഗതാഗതക്കുരുക്കിന് പരിഹാരമായി നിർദേശിക്കപ്പെട്ട മഹാദേവക്ഷേത്ര പരിസരത്തുനിന്ന് ആരംഭിച്ച് കെ.എസ്.ആർ.ടി.സി. സ്റ്റാൻഡുവരെ എം.സി. റോഡിനുമുകളിലൂടെയുള്ള ഫ്ലൈ ഓവർ നിർമാണം വിവാദങ്ങളെത്തുടർന്ന് എങ്ങുമെത്തിയില്ല. സെൻട്രൽ ജങ്ഷൻ, കുരിശുപള്ളി കവല, നീണ്ടൂർ- അതിരമ്പുഴ റോഡുകൾ എന്നിവിടങ്ങളിലെ വാഹനങ്ങളുെട ക്രോസിങ്ങുകളാണ് ഗതാഗതക്കുരുക്കിന് തുടക്കമിടുന്നത്. ഗതാഗതക്കുരുക്കിന് പരിഹാരമായി നിർദേശിക്കപ്പെട്ട പ്രധാന നിർദേശങ്ങളിലൊന്നായിരുന്നു രണ്ട് റിങ് റോഡുകൾ. ഇതിനായി 30 കോടി രൂപ കിഫ്ബിയിൽ ഉൾപ്പെടുത്തി അനുവദിച്ചിരുന്നു. ഇതിന്റെ സർവേ ഒരുതവണ പൂർത്തിയാക്കിയതാണ്. സ്ഥലമെടുപ്പ് സംബന്ധിച്ച് തർക്കങ്ങളുമുണ്ടായിരുന്നു. അത് ഇതുവരെ നടപ്പാക്കാനായില്ല. ബൈപ്പാസ് വഴി കൂടുതൽ വാഹനങ്ങൾ തിരിച്ചുവിടുകമാത്രമാണ് പെെട്ടന്നുള്ള പരിഹാരം. Published: 20 Apr 2026, 01:50 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
