വാഹനങ്ങളെല്ലാം കുന്ന്യോറമല കടന്ന്

വാഹനങ്ങളെല്ലാം കുന്ന്യോറമല കടന്ന്

നന്തി മേൽപ്പാലത്തിൽ ടാറിങ് പ്രവൃത്തി To advertise here, കൊയിലാണ്ടി : ദേശീയപാതയിൽ നന്തി മേൽപ്പാലത്തിൽ ടാറിങ് പ്രവൃത്തി നടക്കുന്നതിനാൽ വാഹനങ്ങളെല്ലാം ഓടുന്നത് ബൈപ്പാസ് വഴി. നന്തിയിൽനിന്ന് സർവീസ് റോഡിലൂടെ കയറുന്ന ബസുകളും ലോറികളുമടക്കമുള്ള വാഹനങ്ങൾക്ക് കൊല്ലം കുന്ന്യോറമലവരെ സുഗമമായി സഞ്ചരിക്കാം. കൊല്ലം കുന്ന്യോറമലയിൽ ബൈപ്പാസിന്റെ പണിതീരാത്തസ്ഥലത്ത് എത്തുമ്പോഴാണ് വാഹനങ്ങളെല്ലാം ചെമ്മണ്ണിൽ പുതയുന്നത്. ഇവിടെ റോഡ് മണ്ണിട്ട് ഉയർത്തുന്ന പണി പുരോഗമിക്കുന്നതേയുള്ളൂ. റോഡ് നിർമാണപ്രവൃത്തി കരാറെടുത്ത കമ്പനിയുടെ ലോറികളും മണ്ണുമാന്ത്രിയന്ത്രങ്ങളും പോകുന്ന വഴികളിലൂടെ വളരെ ക്ലേശിച്ചാണ് ദീർഘദൂര ബസുകളും അമിതഭാരം കയറ്റിയ കണ്ടെയ്‌നർ ലോറികൾ ഉൾപ്പടെ സഞ്ചരിക്കുന്നത്. ചില ബസുകൾ അമിതവേഗത്തിലോടുമ്പോൾ പൊടി കൊണ്ട് പ്രദേശമെല്ലാം മൂടുകയാണ്. നൂറുകണക്കിന് കാറുകളും മറ്റ് ചെറുവാഹനങ്ങളും നിരങ്ങിനീങ്ങുന്ന അവസ്ഥയാണിവിടെ. 11 കിലോമീറ്റർ വരുന്ന നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസിന്റെ പ്രവൃത്തി കുന്ന്യോറമല ഭാഗത്താണ് ഇനിയും പൂർണതയിൽ എത്തേണ്ടത്. കുന്ന്യോറമലയുടെ താഴ്ചയിലൂടെയാണ് ബൈപ്പാസ് കടന്നുപോകുന്നത്. റോഡിന്റെ ഇരുവശവും വലിയഉയരത്തിൽ കോൺക്രീറ്റ് പാർശ്വ ഭിത്തി നിർമിച്ചാണ് പ്രവൃത്തിനടത്തുന്നത്. ഇരുവശങ്ങളിലും സർവീസ് റോഡും നിർമിക്കണം. വലിയതോതിൽ മണ്ണിട്ടുയർത്തിയാണ് റോഡ് ഉയർത്തിക്കൊണ്ടുവരുന്നത്. ഇനിയും മണ്ണിട്ട് ഉയർത്തേണ്ടതുണ്ട്. അതിനാൽ മഴക്കാലത്തിന് മുൻപ്‌ പണിതീരുമോ എന്നകാര്യം സംശയമാണ്. മണ്ണിട്ട് ഉയർത്തിക്കഴിഞ്ഞാൽ മെറ്റൽനിരത്തി ടാറിങ് പ്രവൃത്തിയിലേക്ക് കടക്കും. കുന്ന്യോറമലയിൽ മണ്ണിടിച്ചിൽ ഭീഷണി നിലവിലുള്ള സ്ഥലത്തും കോൺക്രീറ്റ് മതിൽകെട്ടി ഉയർത്തുന്നുണ്ട്. ഇപ്പോൾ പടിഞ്ഞാറ് ഭാഗത്താണ് കോൺക്രീറ്റ് മതിൽ നിർമിച്ചു കൊണ്ടിരിക്കുന്നത്. കുന്ന്യോറമല ഭാഗത്ത് പണി പൂർത്തിയായാൽ മാത്രമേ ചെങ്ങോട്ടുകാവ് -നന്തി ബൈപ്പാസ് പൂർണമായി വാഹനഗതാഗതത്തിന് തുറന്നുകൊടുക്കാൻ കഴിയുകയുള്ളൂ. Published: 22 Apr 2026, 04:00 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വാഹനങ്ങളെല്ലാം കുന്ന്യോറമല കടന്ന് — Mathrubhumi | Boolokam | Boolokam