മണ്ണാർക്കാട് മിനിസിവിൽസ്റ്റേഷൻ വളപ്പ് To advertise here, വെയിലും മഴയുമേറ്റ് വാഹനങ്ങൾ മണ്ണാർക്കാട് : കോടതിപ്പടിയിലുള്ള മിനിസിവിൽസ്റ്റേഷൻ വളപ്പിൽ വാഹനപാർക്കിങ്ങിന് സൗകര്യമില്ലാത്തത് പ്രതിസന്ധിയാകുന്നു. ഓഫീസ് ജീവനക്കാരുടെയും വിവിധ ആവശ്യങ്ങൾക്കായി താലൂക്കോഫീസിലെത്തുന്നവരുടെയും വാഹനങ്ങൾ നിർത്തിയിടാൻപോലും സൗകര്യമില്ല. സമീപത്തെ വ്യാപാരസ്ഥാപനങ്ങളെയും പണംകൊടുത്തുള്ള പാർക്കിങ് സ്ഥലങ്ങളെയുമാണ് പലരും ആശ്രയിക്കുന്നത്. അരയേക്കറോളമുള്ള മിനിസിവിൽസ്റ്റേഷൻ വളപ്പിൽ ഭൂരിഭാഗവും കെട്ടിടങ്ങളാണ്. മുൻവശത്തെ ചെറിയഭാഗത്തുമാത്രമാണ് വാഹനങ്ങൾ നിർത്തിയിടാനാവുക. തഹസിൽദാരുൾപ്പെടെയുള്ള റവന്യൂവിഭാഗം, എക്സൈസ്, മോട്ടോർവാഹനവകുപ്പ്, എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച് ഉൾപ്പെടെയുള്ള വകുപ്പ് ഓഫീസുകൾ എന്നിവ സ്ഥിതിചെയ്യുന്നത് പ്രധാനകെട്ടിടത്തിലാണ്. ജീവനക്കാരുടെ ഇരുചക്രവാഹനങ്ങൾ കെട്ടിടത്തിന് മുൻവശത്തെ ഷീറ്റുമേഞ്ഞ ഷെഡ്ഡിന് കീഴിലാണ് നിർത്തിയിടുന്നത്. അതേസമയം, മോട്ടോർവാഹനവകുപ്പിന്റെ ജീപ്പുൾപ്പെടെ ഇവിടെ നിർത്തിയിടുന്നത് വളരെ ബുദ്ധിമുട്ടിയാണ്. താലൂക്കോഫീസിലെത്തുന്നവരുടെ വാഹനങ്ങൾകൂടി നിർത്തിയിടുന്നതോടെ ഓഫീസിനകത്തേക്ക് കയറാൻപോലും ആളുകൾക്ക് ബുദ്ധിമുട്ടാകുന്നു. വളപ്പിന്റെ ഒരുഭാഗത്ത് എക്സൈസിന്റെയും മോട്ടോർവാഹനവകുപ്പിന്റെയും നടപടിനേരിട്ട വാഹനങ്ങളും നിർത്തിയിട്ടിട്ടുണ്ട്. ഈ ഭാഗം കാടുകയറിക്കിടക്കുകയാണ്. ഇത്തരം വാഹനങ്ങൾ നീക്കംചെയ്ത് ഇവിടം വൃത്തിയാക്കിയാൽ ജീവനക്കാരുടെ വാഹനങ്ങൾ നിർത്തിയിടാനുള്ള സൗകര്യം ലഭിക്കും. മഴയും വെയിലുമേറ്റാണ് വാഹനങ്ങൾ കിടക്കുന്നത്. കെട്ടിടത്തിന് പിന്നിലായി കാഞ്ഞിരപ്പുഴ ജലസേചനപദ്ധതിയുടെ ഒഴിഞ്ഞുകിടക്കുന്ന സ്ഥലമുണ്ട്. ഇത് പ്രയോജനപ്പെടുത്തിയാലും വാഹനത്തിരക്ക് കുറയ്ക്കാം. ഇത്തരം ആവശ്യങ്ങൾ മുൻപ് ഉയർന്നിരുന്നെങ്കിലും നടപടികളായില്ല. ഇതോടെ, സിവിൽസ്റ്റേഷൻവളപ്പിലെ വാഹനങ്ങളുടെ ഞെരുക്കം തുടരുകയാണ്. Published: 28 Mar 2026, 03:12 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

വാഹനങ്ങൾ നിർത്താനിടമില്ല,ആളുകൾക്ക് നടക്കാനും
M
MathrubhumiSource Link
about 1 month ago