വാഹനവ്യൂഹം വിപുലീകരിച്ച് ഷാർജാ പോലീസ്

വാഹനവ്യൂഹം വിപുലീകരിച്ച് ഷാർജാ പോലീസ്

ഷാർജ : അടിയന്തര സാഹചര്യങ്ങളിൽ വേഗത്തിൽ ഇടപെടുന്നതിനായി ഷാർജാ പോലീസിന്റെ വാഹനവ്യൂഹം വിപുലീകരിച്ചു. ഗ്രനേഡിയർ 4x4 വാഹനം ഉൾപ്പെടുത്തിക്കൊണ്ടാണ് ഷാർജാ പോലീസ് വാഹനവ്യൂഹം വിപുലീകരിച്ചത്. To advertise here, വാഹനവ്യൂഹം വിപുലീകരിച്ചതോടെ വെല്ലുവിളികൾ നിറഞ്ഞ സാഹചര്യങ്ങളിലും ദുഷ്കരമായ പ്രദേശങ്ങളിലും വേഗത്തിലും സുരക്ഷിതമായും പ്രവർത്തിക്കാനാകുമെന്നതാണ് സവിശേഷത. സാധാരണ പട്രോളിങ് വാഹനങ്ങൾക്ക് എത്തിച്ചേരാൻ കഴിയാത്ത പ്രദേശങ്ങളും അനായാസമെത്താൻ പുതിയവാഹനത്തിന് സാധിക്കും. ഉദ്യോഗസ്ഥർക്ക് ജോലി കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി അത്യാധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ചാണ് വാഹനം നിർമിച്ചത്. അറബ് ഗൾഫ് മെക്കാനിക്കൽ സെന്ററുമായി സഹകരിച്ചാണ് പുതിയവാഹനങ്ങൾ പുറത്തിറക്കിയത്. സേനയുടെ കഴിവുകൾ വികസിപ്പിക്കുന്നതിലുള്ള പൊതു-സ്വകാര്യ പങ്കാളിത്തമാണ് വിപുലീകരണം. Published: 18 Apr 2026, 01:03 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വാഹനവ്യൂഹം വിപുലീകരിച്ച് ഷാർജാ പോലീസ് — Mathrubhumi | Boolo… | Boolokam