വാഹനാപകടം: മറ്റ് ഇൻഷുറൻസ് തുക ലഭിച്ചത് നഷ്ടപരിഹാരത്തിൽനിന്ന്‌ കുറയ്ക്കരുത് -സുപ്രീംകോടതി

വാഹനാപകടം: മറ്റ് ഇൻഷുറൻസ് തുക ലഭിച്ചത് നഷ്ടപരിഹാരത്തിൽനിന്ന്‌ കുറയ്ക്കരുത് -സുപ്രീംകോടതി

M
MathrubhumiSource Link
ന്യൂഡൽഹി: തൊഴിലുടമ നൽകിയ ഗ്രൂപ്പ് ഇൻഷുറൻസിന്റെയോ മറ്റേതെങ്കിലും സാമൂഹിക സുരക്ഷാപദ്ധതിയുടെയോ തുക ലഭിച്ചത് വാഹനാപകട നഷ്ടപരിഹാരത്തിൽനിന്ന്‌ കുറയ്ക്കരുതെന്ന് സുപ്രീംകോടതി. വാഹനാപകടത്തിൽ മരിച്ചവർക്ക് മോട്ടോർ വാഹനനിയമപ്രകാരം നഷ്ടപരിഹാരം നിശ്ചയിച്ചപ്പോൾ ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതിപ്രകാരം ലഭിച്ച തുക കുറച്ചത് അംഗീകരിക്കാത്ത കേരള, കർണാടക ഹൈക്കോടതികളുടെ തീരുമാനമാണ് സുപ്രീംകോടതി ശരിവെച്ചത്. To advertise here, ഹൈക്കോടതികളുടെ വിധികൾക്കെതിരേ നൽകിയ അപ്പീൽ തള്ളിയാണ് സുപ്രീംകോടതി ഇക്കാര്യം ആവർത്തിച്ചത്. തൊഴിലുടമ നൽകുന്ന ഗ്രൂപ്പ് ഇൻഷുറൻസ് ആനുകൂല്യം അവർ തമ്മിലുള്ള സ്വതന്ത്രമായ കരാർബന്ധത്തിൽ നിന്നുള്ളതാണെന്ന് സുപ്രീംകോടതി പറഞ്ഞു. തൊഴിലുടമ നൽകുന്ന ഗ്രൂപ്പ് ഇൻഷുറൻസിന്റേയോ മറ്റ് സാമൂഹിക സുരക്ഷാപദ്ധതികളുടെയോ കീഴിൽ മരിച്ചയാളുടെ കുടുംബത്തിന് ലഭിക്കുന്ന തുക മോട്ടോർവാഹന നിയമപ്രകാരം നഷ്ടപരിഹാരത്തിൽനിന്ന്‌ കുറയ്ക്കാവുന്ന ആനുകൂല്യങ്ങളിൽ വരില്ല. ഇൻഷുറൻസ്, പെൻഷൻ ആനുകൂല്യങ്ങൾ, ഗ്രാറ്റ്വിറ്റി, മരിച്ചയാളുടെ ബന്ധുവിന് തൊഴിൽ നൽകൽ എന്നിവ കാരണം നഷ്ടപരിഹാരത്തുകയിൽനിന്ന് കിഴിവുകൾ അനുവദിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. Content Highlights: Insurance and social security benefits are independent contracts., Compensation under the Motor Vehicles Act cannot be offset by employer-provided insurance., Gratuity, pension, and compassionate appointments do not qualify for compensation deductions., Supreme Court upheld Kerala and Karnataka High Court rulings. Published: 18 Mar 2026, 08:39 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വാഹനാപകടം: മറ്റ് ഇൻഷുറൻസ് തുക ലഭിച്ചത് നഷ്ടപരിഹാരത്തിൽനിന്ന… | Boolokam