വാഹനാപകടത്തിൽ ട്വിസ്റ്റ്; ട്രാവലർ ഡ്രൈവർ പറഞ്ഞത് കള്ളം, സർവീസ് റോഡിലേക്ക് കയറാൻ പിറകോട്ടെടുത്തു

വാഹനാപകടത്തിൽ ട്വിസ്റ്റ്; ട്രാവലർ ഡ്രൈവർ പറഞ്ഞത് കള്ളം, സർവീസ് റോഡിലേക്ക് കയറാൻ പിറകോട്ടെടുത്തു

കുറ്റിപ്പുറം: തിങ്കളാഴ്ച ദേശീയപാത 66-ലെ കുറ്റിപ്പുറത്തിനടുത്ത് കിൻഫ്ര പാർക്കിനു സമീപമുണ്ടായ വാഹനാപകടത്തിൽ വഴിത്തിരിവ്. തേഞ്ഞിപ്പലം പാണമ്പ്ര സ്വദേശിയായ ഷിബു (54)സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തിൽപ്പെട്ട സംഭവത്തിനാണ് പുതിയ വഴിത്തിരിവുണ്ടായത്. To advertise here, ടെമ്പോ ട്രാവലറിന്റെ ടയർ പൊട്ടിയതിനെത്തുടർന്ന് റോഡരികിലേക്ക് വാഹനം മാറ്റാൻ ശ്രമിക്കുന്നതിനിടെ പിന്നാലെ വന്ന ബൈക്ക് ട്രാവലറിന്റെ പിൻഭാഗത്ത് ഇടിച്ച് നിയന്ത്രണം വിടുകയായിരുന്നെന്നും റോഡിന്റെ എതിർവശത്തേക്ക് നീങ്ങി പിറകിൽവന്ന കെ.എസ്.ആർ.ടി.സി. ബസ് ബൈക്കിൽ ഇടിക്കുകയുമായിരുന്നെന്നാണ് ട്രാവലറിന്റെ ഡ്രൈവർ അപകടത്തിനുശേഷം നാട്ടുകാരോടു പറഞ്ഞത്. എന്നാൽ, ദേശീയപാതയിൽ സ്ഥാപിച്ച സി.സി.ടി.വി. ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നത് വളാഞ്ചേരി ഭാഗത്തേക്കുള്ള സർവീസ് റോഡിന്റെ ആദ്യ പ്രവേശന ഭാഗത്തേക്കു കയറാനായി ടെമ്പോ ട്രാവലർ പിറകോട്ടെടുക്കുന്നതും അതേസമയം ഇതേ ദിശയിലൂടെ ഷിബു സഞ്ചരിച്ച ബൈക്ക് വരുന്നതുമാണ്. ട്രാവലറിന്റെ പിറകുവശം ബൈക്കിൽ തട്ടി ഷിബു റോഡിലേക്ക് തെറിച്ചു വീഴുകയും തൊട്ടുപിറകിലായി വന്ന കെ.എസ്.ആർ.ടി.സി. ബസ് ഷിബുവിന്റെ ബൈക്കിനെ വലിച്ച് കുറച്ചുദൂരം കൊണ്ടുപോകുന്നതും ദൃശ്യത്തിലുണ്ട്. സി.സി.ടി.വി. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കുറ്റിപ്പുറം പോലീസ് ടെമ്പോ ട്രാവലറിന്റെ ഡ്രൈവർക്കെതിരേ കേസെടുത്തിട്ടുണ്ട്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഷിബു കോട്ടയ്ക്കലിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലാണ്. Content Highlights: CCTV footage contradicts the initial statement given by the Tempo Traveller driver., The driver has been booked by Kuttippuram police following the video evidence., The victim, Shibu, is currently receiving treatment at a private hospital in Kottakkal., The incident occurred on National Highway 66 near the KINFRA park in 2026. Published: 22 Apr 2026, 09:22 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വാഹനാപകടത്തിൽ ട്വിസ്റ്റ്; ട്രാവലർ ഡ്രൈവർ പറഞ്ഞത് കള്ളം, സർവ… | Boolokam