പറവൂർ : ദേശീയപാത 66 കോട്ടപ്പുറത്ത് വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ വടക്കേക്കര മുറവൻതുരുത്ത് ഈരയിൽ നിഥിനെ (35) കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു അപകടം. ദേശീയപാതയുടെ പണിനടക്കുന്ന കോട്ടപ്പുറത്ത് വേണ്ടത്ര ദിശാസൂചക സംവിധാനം ഇല്ലാത്തതും വെളിച്ചക്കുറവുംമൂലം യുവാവ് സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെടുകയായിരുന്നു. To advertise here, വാദ്യകലാകാരനായ ഇയാൾ എൽത്തുരുത്ത് സുബ്രഹ്മണ്യക്ഷേത്രത്തിലേക്ക് പോകുംവഴിയായിരുന്നു അപകടം. ഈ ഭാഗത്ത് വാഹനങ്ങൾ നിരന്തരം അപകടത്തിൽപ്പെടുന്നത് പതിവായിരിക്കുകയാണ്. എൻ.എച്ച്. അതോറിറ്റിയും കരാറുകാരും വേണ്ടത്ര മുൻകരുതൽ എടുക്കാത്തതാണ് അപകടം തുടർച്ചയായുണ്ടാവാൻ കാരണമെന്ന് പരാതിയുണ്ട്. Published: 26 Mar 2026, 02:26 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
