BoolokamBoolokam
വാർധക്യത്തിന് അവധി; 'ഈ അമ്മമാർ വൈബാണ് '

വാർധക്യത്തിന് അവധി; 'ഈ അമ്മമാർ വൈബാണ് '

M
MathrubhumiSource Link
കാക്കനാട് : വീട്ടുമുറ്റത്തെ പതിവുകാഴ്ചകളിൽനിന്ന് മാറി, പ്രകൃതിയുടെ പച്ചപ്പും തണുപ്പുംതേടി കാക്കനാട് അത്താണിയിലെ അമ്മമാർ യാത്രതിരിച്ചു. അത്താണി ജീവൻധാരാ വായോജനക്കൂട്ടായ്മയിലെ അൻപതോളം അമ്മമാരാണ് കോട്ടയം കുറുവിലങ്ങാട് മംഗോ മേഡോസ് അഗ്രിക്കൾച്ചർ ഫാമിലേക്ക് ഉല്ലാസയാത്ര നടത്തിയത്. വാർധക്യത്തിന്റെ അവശതകൾ മറന്ന്, പാട്ടും ചിരിയുമായി ഒരുകൂട്ടം അമ്മമാർ ഒത്തുചേർന്നപ്പോൾ അത് ആവേശത്തിന്റെ ഉത്സവമായി മാറി. തൃക്കാക്കര നഗരസഭാ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും റോട്ടറി കമ്യൂണിറ്റി കോർപ്‌സ് ചെയർമാനുമായ പി.എസ്. സുജിത്താണ് വായോജനങ്ങൾക്കായി യാത്രയുടെ സൗകര്യങ്ങളൊരുക്കിയത്. അത്താണി ജങ്ഷനിൽനടന്ന ചടങ്ങിൽ തൃക്കാക്കര നഗരസഭാ ചെയർമാൻ റാഷിദ് ഉള്ളംപിള്ളി യാത്ര ഫ്ലാഗ്‌ഓഫ് ചെയ്തു. സെയ്ന്റ് ആന്റണീസ് പള്ളിവികാരി ഷെറിൻ ജോസഫ്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ എം.ടി. ഓമന, ജീവൻധാരാ വായോജനക്കൂട്ടായ്മ പ്രോജക്ട് കോഡിനേറ്റർ എൽസാഫിലിപ്പ്, ലിജിവർഗീസ്, റോട്ടറി കമ്യൂണിറ്റി കോർപ്‌സ് കോഡിനേറ്റർ ജോസഫ് സൈസൺ എന്നിവർ യാത്രയ്ക്ക് നേതൃത്വം നൽകി. മംഗോ മേഡോസിലെ ഔഷധസസ്യങ്ങളും അപൂർവ മരങ്ങളും കണ്ടറിഞ്ഞും ബോട്ടിങ് നടത്തിയും അമ്മമാർ ഒരു പകൽമുഴുവൻ ആഘോഷമാക്കി. To advertise here, Published: 04 May 2026, 02:52 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!