വാർഷിക ദിനാചരണവും അനുമോദന സമ്മേളനവും

വാർഷിക ദിനാചരണവും അനുമോദന സമ്മേളനവും

തൊടുപുഴ : സമ്പൂർണ സാക്ഷരതാ പ്രഖ്യാപനത്തിന്റെ 35-ാം വാർഷികത്തോട് അനുബന്ധിച്ച് വാർഷിക ദിനാചരണവും അനുമോദന സമ്മേളനവും സംഘടിപ്പിച്ചു. To advertise here, ഇടുക്കി ജില്ലാ സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ വണ്ണപ്പുറം പഞ്ചായത്ത് കുടുംബശ്രീ ഹാളിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനവും അനുമോദന ചടങ്ങും സംസ്ഥാന സാക്ഷരതാ മിഷൻ ഡയറക്ടർ പ്രൊഫ.എ.ജി. ഒലീന ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ 76-ാം വയസ്സിൽ ഹയർസെക്കൻഡറി തുല്യതാ പരീക്ഷയിൽ ഉന്നത വിജയംനേടിയ സി.ആർ. കുഞ്ഞപ്പൻ, ഷാജു ജെയിംസ് എന്നിവരെ ആദരിച്ചു.റിട്ട. പ്രഥമാധ്യാപകൻ ടോമി സിറിയക് അധ്യക്ഷനായി. സാക്ഷരതാമിഷൻ ജില്ലാകോഡിനേറ്റർ പി.എം. അബ്ദുൾ കരീം, ഷെറീന ബഷീർ, വിനു ആൻറണി, സീമ അബ്രാഹം, സൗദ അബൂബക്കർ, ബെന്നി ജോൺ, ബിൻസ് മാത്യു, ഷൈനമ്മ രാജു, നിഷ ജേക്കബ്, വൽസ ജോൺ എന്നിവർ സംസാരിച്ചു. ജില്ലയിലെ മറയൂർ, അടിമാലി, കട്ടപ്പന, വണ്ടിപ്പെരിയാർ, തൊടുപുഴ എന്നിവിടങ്ങളിലെ സമ്പർക്ക പഠനകേന്ദ്രങ്ങളിൽ അനുസ്മരണ സമ്മേളനം, സെമിനാർ എന്നിവയും സംഘടിപ്പിച്ചിരുന്നു. 1991 ഏപ്രിൽ 18-ന് ആയിരുന്നു കേരളം സമ്പൂർണ സാക്ഷരത നേടിയ രാജ്യത്തെ ആദ്യ സംസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ടത്. സമ്പൂർണ സാക്ഷരതാ പ്രഖ്യാപനത്തിന്റെ 35-ാം വാർഷികത്തോടനുബന്ധിച്ച്‌ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിൽ 76-ാം വയസ്സിൽ ഹയർ സെക്കൻഡറി തുല്യതാ പരീക്ഷയിൽ ഉന്നതവിജയംനേടിയ സി.ആർ. കുഞ്ഞപ്പൻ, ഷാജു ജെയിംസ് എന്നിവരെ സംസ്ഥാന സാക്ഷരതാ മിഷൻ ഡയറക്ടർ പ്രൊഫ.എ.ജി. ഒലീന ആദരിക്കുന്നു

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വാർഷിക ദിനാചരണവും അനുമോദന സമ്മേളനവും — Mathrubhumi | Boolok… | Boolokam