Auto Desk Last Updated: 16 March 2026, 03:53 PM IST ഏപ്രില്‍ ഒന്നുമുതല്‍ നിരക്കു വര്‍ധിപ്പിക്കുന്ന ടോള്‍ പ്ലാസകളില്‍ ഉള്‍പ്പെടും. പ്രതീകാത്മക ചിത്രം| AI generated image ചെന്നൈ: തമിഴ്നാട്ടിലെ 66 ടോൾ പ്ലാസകളിൽ ഏപ്രിൽ ഒന്നു മുതൽ നിരക്കുകൾ പരിഷ്‌കരിക്കും. അഞ്ചു ശതമാനം മുതൽ ഏഴു ശതമാനം വരെയായിരിക്കും വർധന. വാർഷിക ഫാസ്ടാഗ് നിരക്ക് 3,000ൽ നിന്ന് 3,075 ആയും ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ വർധിപ്പിക്കും. To advertise here, തമിഴ്നാട്ടിൽ മൊത്തം 77 ടോൾ പ്ലാസകളാണ് ഉള്ളത്. ബാക്കിയുള്ള ടോൾ പ്ലാസകളിൽ സെപ്റ്റംബറിൽ നിരക്കുകൾ പരിഷ്‌കരിക്കും. ദിണ്ടിവനം, ആതൂർ, കണിയൂർ, കപ്പലൂർ, കീഴ്കുപ്പം, കൃഷ്ണഗിരി, മാത്തൂർ, നങ്കുനേരി, ശ്രീപെരുംപുത്തൂർ, പരനൂർ, തിരുപ്പച്ചെട്ടി, വാനഗരം, വിരളിമല, വാണിയമ്പാടി ഉൾപ്പെടെയുള്ളവ ഏപ്രിൽ ഒന്നുമുതൽ നിരക്കു വർധിപ്പിക്കുന്ന ടോൾ പ്ലാസകളിൽ ഉൾപ്പെടും. പുതിയ നിരക്കുകൾ പ്രകാരം കാർ, ജീപ്പ്, വാൻ തുടങ്ങിയ വാഹനങ്ങൾക്ക് 10 മുതൽ 40 രൂപ വരെയും, ലോറി, ബസ് തുടങ്ങിയ ഭാരവാഹനങ്ങൾക്ക് 50 മുതൽ 200 രൂപ വരെ വർധിക്കാനാണ് സാധ്യത. ടോൾ നിരക്കു വർധനവിനെതിരേ വിവിധ പാർട്ടികൾ പ്രതിഷേധവുമായി രംഗത്തെത്തുന്നുണ്ട്. ടോൾ നിരക്ക് കൂടുന്നത് പച്ചക്കറികൾ ഉൾപ്പെടെയുള്ള സാധനസാമഗ്രികളുടെ വിലയിലും വർധനയുണ്ടാക്കും. Content Highlights: Toll rates at 66 plazas in Tamil Nadu to increase by 5-7% from April 1st., Annual FASTag charges increased to 3,075 INR., Price hike expected to impact essential commodity prices., Remaining 11 toll plazas will see revisions in September. Published: 16 Mar 2026, 03:53 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

വാർഷിക പാസ് 3075 രൂപയാകും, ടോൾ 10 രൂപ മുതൽ 200 രൂപ വരെ കൂടുന്നു; പ്രഖ്യാപനവുമായി തമിഴ്‌നാട്
M
MathrubhumiSource Link
about 2 months ago