മണ്ണാർക്കാട് : ഓൾ ഇന്ത്യ പോസ്റ്റൽ ആൻഡ് ആർ.എം.എസ്. പെൻഷനേഴ്‌സ് അസോസിയേഷന്റെയും സെൻട്രൽ ഗവ. പെൻഷനേഴ്‌സ് അസോസിയേഷന്റെയും ആഭിമുഖ്യത്തിൽ മണ്ണാർക്കാട് താലൂക്ക് ദ്വൈവാർഷിക പൊതുയോഗവും 80 വയസ്സുകഴിഞ്ഞ കേന്ദ്ര ഗവ. പെൻഷൻകാരെ ആദരിക്കലും കുടുംബസംഗമവും നടത്തി. To advertise here, സാംസ്‌കാരിക പ്രവർത്തകൻ കെ.പി.എസ്. പയ്യനെടം ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് എ. സുധാകരൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ടി.എസ്. പരമേശ്വരൻ, എ.ഐ.പി.ആർ.പി.എ. സംസ്ഥാന വൈസ് പ്രസിഡന്റ് കെ. ഗോവിന്ദൻ, യു. സുകുമാരൻ, എ.പി. നാരായണൻകുട്ടി പൊതുവാൾ, പി. നാരായണൻ എം.എസ്. ശ്രീകണ്ഠൻ, എ. വിജയൻ, കെ. കുമാരൻ, എം. ബാലകൃഷ്ണൻ, എം. രാജഗോപാലൻ എന്നിവർ സംസാരിച്ചു. മണ്ണാർക്കാട് ബ്രാഞ്ച് ഭാരവാഹികൾ: എ. സുധാകരൻ (പ്രസി.), എ.പി. നാരായണൻകുട്ടി (വൈ. പ്രസി.), വി.വി. വേണുഗോപാലൻ (സെക്ര.), എ. സേതുമാധവൻ (ജോ. സെക്ര.), പി. രാജേന്ദ്രൻ (ഖജാ.). Published: 07 Apr 2026, 02:51 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
