മനാമ: വാൽപാറയിലുണ്ടായ ദൗർഭാഗ്യകരമായ വാഹനാപകടത്തിൽ മലപ്പുറം പാങ് പള്ളിപ്പറമ്പ് എൽ.പി. സ്കൂളിലെ അധ്യാപകരും ജീവനക്കാരും മരണപ്പെട്ട സംഭവത്തിൽ മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി. സ്കൂൾ അധികൃതരും മറ്റ് ജീവനക്കാരും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടതിനെ തുടർന്നാണ് ഈ വലിയ ദുരന്തം സംഭവിച്ചത്. To advertise here, മനാമയിൽ നടന്ന അനുശോചന യോഗത്തിൽ അസോസിയേഷൻ പ്രസിഡന്റ് ചെമ്പൻ ജലാൽ, സെക്രട്ടറി പ്രവീൺ മേല്പത്തൂർ എന്നിവർ പങ്കെടുത്തു. അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരോടുള്ള ആദരസൂചകമായി നടന്ന ചടങ്ങിൽ അസോസിയേഷന്റെ വിവിധ ഭാരവാഹികളും പ്രവർത്തകരും തങ്ങളുടെ അഗാധമായ ദുഃഖം രേഖപ്പെടുത്തി. ദിലീപ് പന്യൻകര, കരീം മോൻ, മുഹമ്മദ് കാരി, മണി കുന്നത്ത്, അമൃത, രവി, നാസർ തിരൂരങ്ങാടി, റഷീദ് ബുർഹാമ, ഷിദ, ഷഹീൻ, അമൃത അഖിൽ, ബീന, ഡിബിൻ, മഹേഷ്, മറിയം എന്നിവർ അനുശോചന യോഗത്തിൽ സംബന്ധിച്ചു. പള്ളിപ്പറമ്പ് സ്കൂൾ കുടുംബത്തിനുണ്ടായ ഈ തീരാനഷ്ടത്തിൽ പ്രവാസി സമൂഹം ഒന്നടങ്കം വേദനിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.

വാൽപാറ ദുരന്തം: മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി
M
MathrubhumiSource Link
21 days ago