Auto Desk Last Updated: 19 April 2026, 10:40 AM IST സാധാരണയിൽ നിന്ന് വളരെ വ്യത്യസ്തമാണ് മലയോരപ്രദേശങ്ങളിലെ ഡ്രൈവിങ് സാഹചര്യങ്ങൾ പ്രതീകാത്മക ചിത്രം | Photo: AI Generated തിരുവനന്തപുരം: കൃത്യമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ബ്രേക്ക് പെട്ടെന്ന് ഇല്ലാതാകുന്ന അവസ്ഥ. ബ്രേക്ക് ഫേഡിങ്. മലയോരപാതകളിൽ ഡ്രൈവർമാരുടെ പേടിസ്വപ്നമാണിത്. അമിത ഉപയോഗം കാരണം ലൈനർ ചൂടായി ബ്രേക്ക് നഷ്ടമാകുന്ന അവസ്ഥ. അമിത ബ്രേക്ക് ഉപയോഗം ഒഴിവാക്കുക എന്നതാണ് അപകടം ഒഴിവാക്കാനുള്ള ഏകമാർഗം. To advertise here, വാഹനം ഏതു ഗിയറിലാണ് കയറ്റം കയറുന്നത് അതേ ഗിയറിൽ തിരിച്ചിറക്കുക. സെക്കൻഡ്, തേർഡ് ഗിയറുകളിൽ ഇറങ്ങുമ്പോൾ എഞ്ചിന്റെ ഘർഷണം കാരണം വാഹനത്തിന്റെ വേഗം കുറയും. ബ്രേക്ക് കാര്യമായി ഉപയോഗിക്കാതെ വേഗം നിയന്ത്രിച്ച് ഇറങ്ങാനാകും. വേഗംകുറച്ചശേഷം മാത്രം ക്ലച്ച് ഉപയോഗിക്കണം. ഡ്രൈവറുടെ അപരിചിതത്വം സിറ്റി, ഹൈവേ ഡ്രൈവിങ് സാഹചര്യങ്ങളിൽനിന്നും തികച്ചും വ്യത്യസ്തമാണ് മലയോരപ്രദേശങ്ങളിലേത്. കൂടുതലും ടോപ് ഗിയറുകളിൽ ഓടിച്ച് പരിചയിച്ച ഡ്രൈവർമാർ മലയോരപ്രദേശങ്ങളിലും ഇതേ രീതി പിന്തുടരുന്നത് അപകടത്തിനിടയാക്കും. ഹെയർപിൻ വളവുകൾക്ക് ഇടയിൽ നിശ്ചിത ദൂരം റോഡ് നേർരേഖയിലായിരിക്കും. ഈ ഭാഗത്ത് വേഗമെടുക്കുകയും വളവ് എത്തുമ്പോൾ ബ്രേക്ക് ചെയ്ത് വേഗംകുറച്ച് ഇറങ്ങുകയും ചെയ്യുന്ന രീതി ഒന്നോ രണ്ടോ വളവുകളുള്ള സമതലമേഖലകളിൽ പ്രായോഗികമായിരിക്കും. എന്നാൽ, തുടർച്ചായി പത്തും ഇരുപതും ഹെയർപിന്നുകളുള്ള പാതകളിൽ ബ്രേക്ക് ക്ഷമത കുറയ്ക്കുകയും അപകടത്തിന് ഇടയാക്കുകയും ചെയ്യും. സംസ്ഥാനത്ത് ഏറെ പ്രചാരത്തിലുള്ള മിനി ബസ് മോഡലിന് ബ്രേക്ക് ഫേഡിങ് അപകടം സ്ഥിരമാണ്. പരാതികളെത്തുടർന്ന് അടുത്തിടെ കമ്പനി ബ്രേക്ക് സംവിധാനം പരിഷ്‌കരിച്ചിരുന്നു. വാഹനങ്ങളുടെ രൂപമാറ്റം ഭാരസന്തുലനം നഷ്ടമാകുന്നവിധത്തിൽ വാഹനങ്ങളിൽ നടത്തുന്ന രൂപമാറ്റവും അപകടത്തിനിടയാക്കുന്നുണ്ട്. മിനി ബസുകളിൽ എ.സി. ഘടിപ്പിക്കുന്നത് ഉൾപ്പെടെ ഇതിൽപെടും. ശ്രദ്ധിക്കേണ്ട കാര്യങ്ങൾ മലയോരമേഖലകളിൽ ദൂരക്കാഴ്ച കുറവായിരിക്കും വളവ് ഇറക്കം എന്നിവയുടെ തീവ്രത അറിയാനാകില്ല അടിയന്തരസാഹചര്യങ്ങളിൽ റോഡിൽനിന്നും വാഹനം ഇറക്കാൻ (റോഡ്ഷോൾഡർ) സൗകര്യമുണ്ടാകില്ല കോടമഞ്ഞ് കാഴ്ച മറയ്ക്കാം വളവുകളിൽ മറികടക്കരുത് വളവുകളിൽ പരമാവധി വേഗംകുറച്ച് പെട്ടെന്നുള്ള നിയന്ത്രണം ഒഴിവാക്കുക അപകടസാധ്യത മുന്നിൽക്കണ്ടുള്ള ഡിഫൻസീവ് ഡ്രൈവിങ് ഉചിതം ഇന്ധനം ലാഭിക്കാൻ ന്യൂട്രലിൽ ഇറങ്ങാതിരിക്കുക ക്ഷീണമുണ്ടെങ്കിൽ വിശ്രമിക്കുക കയറ്റം കയറിവരുന്ന വാഹനങ്ങൾക്ക് മുൻഗണന നൽകുക ശ്രദ്ധ പ്രധാനം ‘കുത്തനെയുള്ള ഇറക്കവും വളവും ഉള്ള പ്രദേശങ്ങളിൽ ഡൗൺ ഗിയറുകളിൽ എഞ്ചിൻ ബ്രേക്ക് ഉപയോഗിച്ച് ഇറങ്ങണം. ഭാരം കൂടിയ വാഹനങ്ങൾ തുടർച്ചയായി ബ്രേക്ക് ഉപയോഗിച്ച് ഇറങ്ങുമ്പോൾ ബ്രേക്ക് ഫേഡിങ്ങിന് സാധ്യതയുണ്ട്. സെന്റർ ഓഫ് ഗ്രാവിറ്റി ഉയർന്നതും ഭാരംകൂടിയതുമായ വാഹനങ്ങളിൽ ഇത് അപകടസാധ്യത വർധിപ്പിക്കും’ -കെ.ജി. ദിലീപ് കുമാർ (ഡെപ്യൂട്ടി ഡയറക്ടർ, എസ്.സി.എം.എസ്. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റോഡ് സേഫ്റ്റി ആൻഡ് ട്രാൻസ്പോർട്ടേഷൻ) Content Highlights: Following the tragic Valparai accident, experts warn against "brake fading"—a condition where brakes fail due to overheating on steep descents. Drivers are advised to use engine braking by staying in lower gears and avoiding the dangerous habit of driving in neutral to save fuel. Published: 19 Apr 2026, 10:40 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

വാൽപ്പാറ ദുരന്തം പാഠമാകണം; ചുരമിറങ്ങുമ്പോൾ ബ്രേക്ക് ഫേഡിങ് എങ്ങനെ ഒഴിവാക്കാം
M
MathrubhumiSource Link
21 days ago