കൊളത്തൂർ : വാൽപ്പാറ വാഹനാപകടത്തിൽ മരിച്ച നൗഷാദിന് ഡ്രൈവിങ് ഹരമായിരുന്നു. 18 വയസ്സു മുതൽ പല വാഹനങ്ങളിലും ഡ്രൈവറായി ജോലി ചെയ്തു. വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി വിദേശത്തേക്കു പോയ നൗഷാദ് പെട്ടെന്നുതന്നെ തിരിച്ചെത്തി. പിന്നെ പല വാഹനങ്ങളിൽ ഡ്രൈവറായി. To advertise here, പാങ്ങ് സ്കൂളിൽനിന്ന് അധികം അകലെയല്ലാതെ വാഴേങ്ങലിൽ ഒരു ക്വാർട്ടേഴ്‌സിലായിരുന്നു നൗഷാദും കുടുംബവും താമസിച്ചിരുന്നത്. വാഴേങ്ങൽ സ്കൂളിലെ അധ്യാപികയായ സഹോദരി ജമീലയുടെ വീടിനടുത്താണിത്. അതിനടുത്തു തന്നെ നൗഷാദും കുറച്ചു സ്ഥലം വാങ്ങിയിരുന്നു. അവിടെ വീടുവെക്കുകയാണ് സ്വപ്നമെന്ന് സുഹൃത്തുക്കളോടും പി.ടി.എ. പ്രസിഡന്റ് കെ.വി. അലിയോടുമെല്ലാം പറഞ്ഞിരുന്നു. പക്ഷേ, വീടെന്ന സ്വപ്നം ബാക്കിയാക്കി നൗഷാദ് പോയ് മറഞ്ഞു. വാഴേങ്ങൽ എ.എം.എൽ.പി. സ്‌കൂളിലെ അധ്യാപികയാണ് ഭാര്യ സി.പി. സീനത്ത്. അതേ സ്കൂളിൽ നാലാം ക്ലാസ് വിദ്യാർത്ഥിനിയാണ് മകൾ സൻഹ ഫാത്തിമ. മകൻ ഫഹിം നാജിദ് പാങ്ങ് ജി.യു.പി. സ്‌കൂൾ വിദ്യാർഥിയാണ്. അപകടസമയത്ത് വാഹനം ഓടിച്ചിരുന്നത് നൗഷാദാണ് എന്നൊരു പ്രചാരണം ഇടയ്ക്ക് ഉണ്ടായിരുന്നു. എന്നാൽ, പോലീസിന്റെ പ്രഥമ വിവര റിപ്പോർട്ടിലോ അന്വേഷണരേഖകളിലോ ഒന്നും ഇക്കാര്യം പറയുന്നില്ല. Published: 23 Apr 2026, 01:45 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

വാൽപ്പാറ ദുരന്തം: വീടെന്ന സ്വപ്നം ബാക്കിയാക്കി നൗഷാദും യാത്രയായി
M
MathrubhumiSource Link
17 days ago