വാൽപ്പാറ ദുരന്തം: വീടെന്ന സ്വപ്‌നം ബാക്കിയാക്കി നൗഷാദും യാത്രയായി

വാൽപ്പാറ ദുരന്തം: വീടെന്ന സ്വപ്‌നം ബാക്കിയാക്കി നൗഷാദും യാത്രയായി

കോയമ്പത്തൂർ/പാങ്ങ്: വാൽപ്പാറ അപകടത്തിൽ പരിക്കേറ്റ് കോയമ്പത്തൂർ മെഡിക്കൽ ആശുപത്രിയിൽ ചികിത്സയിൽക്കഴിഞ്ഞ പാങ്ങ് ജി.എൽ.പി. സ്‌കൂളിലെ വാൻ ഡ്രൈവർ എ.പി. നൗഷാദലി (39) മരിച്ചു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം പത്തായി. വാഹനത്തിന്റെ ഡ്രൈവറായ ഫാസിത് ഇപ്പോഴും ചികിത്സയിലാണ്. ഫാസിതിനെ കോയമ്പത്തൂരിൽനിന്ന് പെരിന്തൽമണ്ണ ഇ.എം.എസ്. ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽമരിച്ച സ്‌കൂൾ പാചകത്തൊഴിലാളി സാജിതയുടെ മകൻ ഷഹദിൻ മാത്രമാണ് ഇനി കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളത്. പരിക്കേറ്റ ജസ്‌നീൻ (12) കഴിഞ്ഞ ദിവസം വീട്ടിലേക്ക് മടങ്ങിയിരുന്നു. To advertise here, പെരിന്തൽമണ്ണ മുതുകുർശി സ്വദേശിയായ നൗഷാദലി ഒന്നരവർഷം മുൻപാണ് സ്‌കൂളിൽ ഡ്രൈവറായി പ്രവേശിച്ചത്. പതിനെട്ട് വയസ്സുമുതൽ വിവിധ വാഹനങ്ങൾ ഓടിക്കുന്നുണ്ട്. പിതാവ്: ആക്കപ്പറമ്പിൽ അബ്ദു. മാതാവ്: ആമിന. ഭാര്യ: സി.പി. സീനത്ത് (അധ്യാപിക, എ.എൽ.പി.എസ് വാഴേങ്ങൽ), മക്കൾ: ഫഹീം നാജിദ്, ഫാത്തിമ. സഹോദരങ്ങൾ: ഫസലുദ്ദീൻ, ഫാത്തിമ, ഖദീജ, സുലൈഖ, ജമീല, ഷാജി. തമിഴ്നാട് സർക്കാരിന്റെ ആംബുലൻസിലാണ് മൃതദേഹം നാട്ടിലെത്തിച്ചത്. വീടെന്ന സ്വപ്‌നം ബാക്കിയാക്കി നൗഷാദ് മടങ്ങി കൊളത്തൂർ: വാൽപ്പാറ വാഹനാപകടത്തിൽ മരിച്ച നൗഷാദിന് ഡ്രൈവിങ് ഹരമായിരുന്നു. 18 വയസ്സു മുതൽ പല വാഹനങ്ങളിലും ഡ്രൈവറായി ജോലി ചെയ്തു. വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി വിദേശത്തേക്കു പോയ നൗഷാദ് പെട്ടെന്നുതന്നെ തിരിച്ചെത്തി. പിന്നെ പല വാഹനങ്ങളിൽ ഡ്രൈവറായി. പാങ്ങ് സ്‌കൂളിൽനിന്ന് അധികം അകലെയല്ലാതെ വാഴേങ്ങലിൽ ഒരു ക്വാർട്ടേഴ്സിലായിരുന്നു നൗഷാദും കുടുംബവും താമസിച്ചിരുന്നത്. വാഴേങ്ങൽ സ്‌കൂളിലെ അധ്യാപികയായ സഹോദരി ജമീലയുടെ വീടിനടുത്താണിത്. അതിനടുത്തു തന്നെ നൗഷാദും കുറച്ചു സ്ഥലം വാങ്ങിയിരുന്നു. അവിടെ വീടുവെക്കുകയാണ് സ്വപ്നമെന്ന് സുഹൃത്തുക്കളോടും പി.ടി.എ. പ്രസിഡന്റ് കെ.വി. അലിയോടുമെല്ലാം പറഞ്ഞിരുന്നു. പക്ഷേ, വീടെന്ന സ്വപ്നം ബാക്കിയാക്കി നൗഷാദ് പോയ് മറഞ്ഞു. വാഴേങ്ങൽ എ.എം.എൽ.പി. സ്‌കൂളിലെ അധ്യാപികയാണ് ഭാര്യ സി.പി. സീനത്ത്. അതേ സ്‌കൂളിൽ നാലാം ക്ലാസ് വിദ്യാർത്ഥിനിയാണ് മകൾ സൻഹ ഫാത്തിമ. മകൻ ഫഹിം നാജിദ് പാങ്ങ് ജി.യു.പി. സ്‌കൂൾ വിദ്യാർഥിയാണ്. അപകടസമയത്ത് വാഹനം ഓടിച്ചിരുന്നത് നൗഷാദാണ് എന്നൊരു പ്രചാരണം ഇടയ്ക്ക് ഉണ്ടായിരുന്നു. എന്നാൽ, പോലീസിന്റെ പ്രഥമ വിവര റിപ്പോർട്ടിലോ അന്വേഷണരേഖകളിലോ ഒന്നും ഇക്കാര്യം പറയുന്നില്ല. Content Highlights: Death toll in the Valparai school van accident rises to 10., Van driver A.P. Naushadali succumbed to injuries at Coimbatore Medical Hospital., Clarification provided regarding the driver at the time of the accident., Details on the victim's background and family left behind. Published: 23 Apr 2026, 07:08 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വാൽപ്പാറ ദുരന്തം: വീടെന്ന സ്വപ്‌നം ബാക്കിയാക്കി നൗഷാദും യാത… | Boolokam