വാൽപ്പാറ ദുരന്തം; മൃതദേഹങ്ങളുമായി ആംബുലൻസുകൾ നാട്ടിലേക്ക്, ഉച്ചയോടെ സംസ്‌കാരം

വാൽപ്പാറ ദുരന്തം; മൃതദേഹങ്ങളുമായി ആംബുലൻസുകൾ നാട്ടിലേക്ക്, ഉച്ചയോടെ സംസ്‌കാരം

മലപ്പുറം: വാൽപ്പാറ ദുരന്തത്തിൽ മരിച്ച ഒമ്പത് പേരുടേയും മൃതദേഹം അൽപസമയത്തിനകം നാട്ടിലെത്തിക്കും. പുലർച്ചെയോടുകൂടി തന്നെ എല്ലാവരുടേയും പോസ്റ്റുമോർട്ടം പൂർത്തിയായിരുന്നു. ആറുമണിയോടെ പൊള്ളാച്ചിയിലെ ആശുപത്രിയിൽനിന്നും മൃതദേഹങ്ങളുമായി ആംബുലൻസുകൾ നാട്ടിലേക്ക് പുറപ്പെട്ടു. To advertise here, പാങ്ങ് ഗവ. ഹയർസെക്കൻഡറി സ്‌കൂളിലാണ് മൃതദേഹങ്ങൾ പൊതുദർശനത്തിനുവെക്കുക. ഉച്ചയ്ക്ക് ഒരുമണിയോടെ സംസ്‌കാരം നടക്കും എന്നാണ് ബന്ധപ്പെട്ടവർ അറിയിക്കുന്നത്. എന്നാൽ ഈ സമയം നീളാൻ സാധ്യതയുണ്ട്. സ്‌കൂളിൽ ഇപ്പോൾ തന്നെ വലിയ തോതിൽ ജനം കൂടിയിട്ടുണ്ട്. മലപ്പുറം പാങ്ങ് ജിഎൽപിഎസ് സ്‌കൂളിലെ അധ്യാപകരും കുടുംബാംഗങ്ങളുമാണ് മരിച്ചത്. ടെമ്പോ ട്രാവലർ കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. 13 അംഗസംഘമാണ് അപകടത്തിൽ പെട്ടത്. Content Highlights: Nine victims of the Valparai tragedy are being transported to Malappuram. Post-mortem procedures were completed early today in Pollachi. Public homage will be held at Pang Government Higher Secondary School. Funeral rites are scheduled for this afternoon following the tragic tempo traveler accident. Published: 18 Apr 2026, 08:17 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വാൽപ്പാറ ദുരന്തം; മൃതദേഹങ്ങളുമായി ആംബുലൻസുകൾ നാട്ടിലേക്ക്,… | Boolokam