പാപ്പിനിശ്ശേരി: നാടിന്റെ മുഖഛായ മാറ്റുന്ന ദേശീയപാതയുടെ വികസനത്തിനിടെ ഏക്കർ കണക്കിന് കണ്ടൽ കാടുകൾ നശിക്കുന്നു. പാപ്പിനിശ്ശേരി തുരുത്തിയിലൂടെ കടന്നുപോകുന്ന പുതിയപാതയുടെ ഇരുഭാഗത്തും കണ്ടൽ വനങ്ങൾ കരിഞ്ഞുണങ്ങി. To advertise here, വികസനത്തിന്റെ ഭാഗമായി തള്ളിയ മണ്ണും കോൺക്രീറ്റ് മാലിന്യങ്ങളും സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെടുത്തിയത് കണ്ടലുകളുടെ നാശത്തിന് കാരണമായിട്ടുണ്ട്. ഇത് കൂടുതൽ ഭാഗങ്ങളിലേക്ക് വ്യാപിക്കുകയാണ്. പാപ്പിനിശ്ശേരി പഞ്ചായത്തിലെ ഏറ്റവും സമ്പുഷ്ടമായ കണ്ടൽ വനമേഖലയാണ് പാപ്പിനിശ്ശേരി തുരുത്തിയിൽ ഉണ്ടായിരുന്നത്. കണ്ടൽക്കാടുകളും ചതുപ്പുകളും കൈപ്പാടും തണ്ണീർത്തട മേഖലയും ഉൾപ്പെടുന്ന തുരുത്തി മേഖലയ്ക്ക് ദേശീയപാതാ വികസനം ഉണ്ടാക്കിയ ക്ഷീണം ചെറുതൊന്നുമല്ല. വേളാപുരത്തുനിന്ന് തുടങ്ങുന്ന പുതിയപാതയുടെ ബൈപാസ് വളപട്ടണം പാലംവരെ നീളുന്നതാണ്. ഈ വഴി പൂർണമായി നിറഞ്ഞ കണ്ടൽ വനമേഖലയിലൂടെയാണ് കടന്നുപോകുന്നത്. ഈ ഭാഗത്ത് പുതിയ പാതയുടെ വഴിയൊരുക്കുമ്പോൾ തന്നെ 20 ഏക്കറോളം സ്ഥലത്തെ കണ്ടൽവനമേഖല മണ്ണിട്ട് മൂടിയതായിരുന്നു. അതിനിടെയാണ് പാപ്പിനിശ്ശേരി പഞ്ചായത്തിന് സമീപം തുരുത്തി മേഖലയുടെ മധ്യത്തിലൂടെ കടന്നു പോകുന്ന പാതയുടെ ഇരുഭാഗത്തേയും അവശിഷ്ടങ്ങൾ തള്ളിയും ഏക്കർ കണക്കിന് കണ്ടൽ വനം കരിഞ്ഞുണങ്ങി കിടക്കുന്നത്. കണ്ടൽകാടുകൾ വെല്ലുവിളി നേരിടുന്ന പ്രധാന മേഖല ജില്ലയിലെ പ്രധാനപ്പെട്ട കണ്ടൽ വനമേഖലയാണ് പാപ്പിനിശ്ശേരിയിലുള്ളത്. കഴിഞ്ഞ മൂന്നര പതിറ്റാണ്ടിനിടയിലാണ് ഏറ്റവും കൂടുതൽ അതിക്രമങ്ങൾ ഈ മേഖലയിൽ നടന്നത്. തണ്ണീർതടങ്ങളും കണ്ടൽ കാടുകളും നിറഞ്ഞ മേഖല നികത്തി നിരവധി വ്യവസായ ശാലകളും മറ്റു കെട്ടിടങ്ങളും ഉയർന്നിട്ടുണ്ട്. ഇപ്പോഴും ഒളിഞ്ഞും തെളിഞ്ഞും കൈയേറ്റങ്ങൾ സ്ഥിരമായി അരങ്ങേറുന്ന മേഖല കൂടിയാണ് പ്രദേശത്തെ കണ്ടൽ വനമേഖല. പ്രദേശം ഭൂരി ഭാഗവും സ്വകാര്യ വ്യക്തി കളുടെ കൈയിലാണെന്നതും അതിക്രമത്തിന്റെ രൂക്ഷത വർദ്ധി പ്പിക്കുന്നു. Published: 17 Mar 2026, 04:29 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
