അബുദാബി : യു.എ.ഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും യു.എ.ഇ. സുപ്രീം കൗൺസിൽ അംഗവും റാസൽഖൈമ ഭരണാധികാരിയുമായ ശൈഖ് സൗദ് ബിൻ സഖർ അൽ ഖാസിമിയും അബുദാബിയിൽ കൂടിക്കാഴ്ച നടത്തി. To advertise here, ജനങ്ങളുടെ ജീവിതനിലവാരം ഉയർത്താനും കൂടുതൽ പുരോഗതി കൈവരിക്കാനും ലക്ഷ്യമിട്ടുള്ള വികസന പദ്ധതികൾ ഉൾപ്പടെ ഒട്ടേറെ ദേശീയ പ്രാധാന്യമുള്ള വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തു. സുസ്ഥിര വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനുമാണ് രാജ്യം മുൻഗണന നൽകുന്നതെന്നും ഇരുവരും പറഞ്ഞു. കൂടാതെ രാജ്യത്തിന്റെ സുരക്ഷയ്ക്കും സമൃദ്ധിയ്ക്കുമായി പ്രാർഥിക്കുകയും ചെയ്തു. റാസൽഖൈമ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സൗദ് ബിൻ സഖർ അൽ ഖാസിമി, യു.എ.ഇ. വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ, അൽ ദഫ്ര മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധി ശൈഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാൻ എന്നിവരുൾപ്പെടെ ഒട്ടേറെ ശൈഖുമാരും ഉന്നത ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയിൽ സംബന്ധിച്ചു. Published: 22 Apr 2026, 01:32 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
