വികസനവും രാഷ്ട്രീയവും പറഞ്ഞ് പോരാട്ടവീഥിയിൽ

വികസനവും രാഷ്ട്രീയവും പറഞ്ഞ് പോരാട്ടവീഥിയിൽ

M
MathrubhumiSource Link
പാലാ : തിരഞ്ഞെടുപ്പിന് വീറും വാശിയും ഏറുമ്പോൾ വികസനവും രാഷ്ട്രീയവും പറഞ്ഞാണ് പാലാ മണ്ഡലത്തിലെ സ്ഥാനാർഥികളുടെ പോരാട്ടം. ഗ്രാമങ്ങളിലൂടെ പ്രയാണമായി മാറുകയാണ് മൂന്നു മുന്നണികളുടെയും നായകർ. ഒപ്പം പ്രവർത്തകരും. പാലായിൽ നടക്കുന്നത് സത്യവും അസത്യവും തമ്മിലുള്ള പോരാട്ടമാണെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞതായി യു.ഡി.എഫ്. സ്ഥാനാർഥി മാണി സി.കാപ്പൻ പറഞ്ഞു. തലപ്പലത്ത് യു.ഡി.എഫ്. മണ്ഡലം കൺവെൻഷൻ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. പണക്കൊഴുപ്പിന്റെ രാഷ്ട്രീയമാണ് എൽ.ഡി.എഫിന്റെയും ബി.ജെ.പി.യുടെയും മുഖമുദ്ര. ജനങ്ങളെ പിഴിഞ്ഞെടുത്ത അഴിമതിപ്പണം വാരിയെറിഞ്ഞ് ജനാധിപത്യത്തെ അട്ടിമറിക്കാമെന്ന പ്രതീക്ഷിക്കുന്നവർക്ക് ലഭിക്കാൻ പോകുന്ന മറുപടിയായിരിക്കും പാലായിലെ യു.ഡി.എഫ്. വിജയമെന്നും കാപ്പൻ പറഞ്ഞു. To advertise here, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോയിസ് സ്‌കറിയ ഉദ്ഘാടനം ചെയ്ത യോഗത്തിൽ സുനിൽ ഐസക് അധ്യക്ഷത വഹിച്ചു. യു.ഡി.എഫ്. നേതാക്കളായ മോളി പീറ്റർ, പ്രൊഫ. സതീശ് ചൊള്ളാനി, ബിന്ദു സെബാസ്റ്റ്യൻ, ബിൻസി ടോമി, പ്രസന്ന സോമൻ, മാത്തുക്കുട്ടി ജോസഫ് എന്നിവർ പ്രസംഗിച്ചു. തലമുറ മാറ്റങ്ങൾ മുന്നിൽകണ്ട് ബൃഹത്തായ പദ്ധതികൾ നിയോജകമണ്ഡലത്തിലേക്ക് എത്തിക്കുമെന്ന് എൽ.ഡി.എഫ്. സ്ഥാനാർഥി ജോസ് കെ.മാണി. തലപ്പുലം എൽ.ഡി.എഫ്. പഞ്ചായത്ത് തിരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസന ഭൂപടത്തിൽനിന്ന്‌ അപ്രത്യക്ഷമായ പാലായെ വികസന കുതിപ്പിലേക്ക് എത്തിക്കും. മലയോര മേഖലയിൽ അടിസ്ഥാനസൗകര്യ വികസനത്തിന് ഊന്നൽ നൽകിയുള്ള പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പാക്കാൻ മുൻകൈയെടുക്കും. മൗണ്ടൻ ടൂറിസ വികസനത്തിന് പദ്ധതികളാവിഷ്‌കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സമ്മേളനം സി.പി.ഐ. ജില്ലാ സെക്രട്ടറി വി.കെ. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. പ്രൊഫ.ലോപ്പസ് മാത്യു, സജേഷ് ശശി, ബാബു കെ. ജോർജ്, ബെന്നി മൈലാടൂർ, കെ. ഷാജകുമാർ, ബേബി ഉഴുത്തുവാൽ, ബിജു ഇളംതുരുത്തി എന്നിവർ പ്രസംഗിച്ചു. നാട് വിട്ടുപോകുന്ന യുവജനങ്ങൾക്ക് മാന്യമായി തൊഴിലെടുക്കാൻ പറ്റുന്ന രാഷ്ട്രീയ സാമ്പത്തിക സാഹചര്യം സൃഷ്ടിക്കാൻ വോട്ട് ചെയ്യണമെന്ന് എൻ.ഡി.എ. സ്ഥാനാർഥി ഷോൺ ജോർജ് പറഞ്ഞു. വിവിധയിടങ്ങളിൽ വോട്ടർമാരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരാധനാലയങ്ങളിലും കുടുംബസംഗമങ്ങളിലും വിവിധ സമുദായ സംഘടനകളുടെയും ക്ലബുകളുടെയും സമ്മേളനങ്ങളിലും സ്വീകരണങ്ങളിലും പങ്കെടുത്തു. കേന്ദ്ര സർക്കാർ രാജ്യം മുഴുവൻ നടപ്പാക്കുന്ന വികസന പദ്ധതികൾ കേരളത്തിലും പാലായിലും നടപ്പാക്കാൻ എൻ.ഡി.എ.യ്ക്ക് പിന്തുണ നൽകണമെന്ന് അഭ്യർഥിച്ചു. പാലാ, പൈക, എലിക്കുളം എന്നിവിടങ്ങളിൽ പാർട്ടി കമ്മിറ്റികളിലും തിരഞ്ഞെടുപ്പ് വിശകലന യോഗങ്ങളിലും ഷോൺ പങ്കെടുത്തു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വികസനവും രാഷ്ട്രീയവും പറഞ്ഞ് പോരാട്ടവീഥിയിൽ — Mathrubhumi |… | Boolokam