വികസിത ഇന്ത്യയ്ക്കായി പ്രതിജ്ഞയെടുക്കാൻ ആഹ്വാനംചെയ്ത് പ്രധാനമന്ത്രി

വികസിത ഇന്ത്യയ്ക്കായി പ്രതിജ്ഞയെടുക്കാൻ ആഹ്വാനംചെയ്ത് പ്രധാനമന്ത്രി

ബെംഗളൂരു : മാണ്ഡ്യ നാഗമംഗലയിലെ ആദിചുഞ്ചനഗിരി മഹാസംസ്ഥാന മഠത്തിൽ നിർമിച്ച ഗുരു ഭൈരവൈക്യ മന്ദിരം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. വികസിത കർണാടകവും വികസിത ഇന്ത്യയും സാക്ഷാത്കരിക്കാൻ ജലസംരക്ഷണം, പ്രകൃതിദത്ത കൃഷി, ആരോഗ്യസംരക്ഷണം, സേവനം തുടങ്ങി ഒൻപത് കാര്യങ്ങളിൽ പ്രതിജ്ഞയെടുക്കണമെന്ന് പൊതുസമ്മേളനത്തിൽ പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ജലസംരക്ഷണത്തിനും ജലപരിപാലനത്തിനുമാണ് പ്രഥമ പരിഗണന നൽകേണ്ടതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. To advertise here, ‘അമ്മയുടെ പേരിൽ ഒരു മരം’ പദ്ധതിയുടെ ഭാഗമായി വൃക്ഷത്തൈ നടീൽ, പൊതു സ്ഥലങ്ങളിലെയും മതകേന്ദ്രങ്ങളിലെയും ശുചിത്വം, പ്രാദേശിക ഉത്പന്നങ്ങളുടെ വിപണനം ശക്തമാക്കൽ, ആഭ്യന്തര ടൂറിസം പ്രോത്സാഹിപ്പിക്കൽ, രാസവസ്തുക്കളെ ഒഴിവാക്കിയുള്ള പ്രകൃതിദത്ത കൃഷിരീതി സ്വീകരിക്കൽ, ചെറുധാന്യങ്ങൾ ഉപയോഗിച്ചുള്ള ഭക്ഷണം പ്രോത്സാഹിപ്പിക്കൽ, എണ്ണ ഉപഭോഗം കുറയ്ക്കൽ, യോഗ എന്നീ കാര്യങ്ങളും പ്രാവർത്തികമാക്കാൻ അദ്ദേഹം അഭ്യർഥിച്ചു. ഗവർണർ താവർചന്ദ് ഗഹ്‌ലോത്, മുൻ പ്രധാനമന്ത്രി എച്ച.ഡി. ദേവഗൗഡ, കേന്ദ്രമന്ത്രിമാരായ എച്ച്.ഡി. കുമാരസ്വാമി, ശോഭാ കരന്തലജെ, മഠാധിപതി നിർമലാന്ദനാഥസ്വാമി എന്നിവരും പങ്കെടുത്തു. Published: 17 Apr 2026, 12:24 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വികസിത ഇന്ത്യയ്ക്കായി പ്രതിജ്ഞയെടുക്കാൻ ആഹ്വാനംചെയ്ത് പ്രധാ… | Boolokam