വിഗ്രഹലബ്ധി സ്മാരകയജ്ഞം ഗ്രന്ഥരഥഘോഷയാത്ര നടത്തി

വിഗ്രഹലബ്ധി സ്മാരകയജ്ഞം ഗ്രന്ഥരഥഘോഷയാത്ര നടത്തി

M
MathrubhumiSource Link
തിരുവൻവണ്ടൂർ : 63-ാമത് ഗോശാലകൃഷ്ണ വിഗ്രഹലബ്ധിസ്മാരക മഹായജ്ഞത്തിന്റെ ഭാഗമായി ഭാഗവതവും കൊടിക്കൂറയും വഹിച്ചുള്ള ഗ്രന്ഥരഥഘോഷയാത്ര തലയാർ വഞ്ചിമൂട്ടിൽ ദേവീക്ഷേത്രത്തിൽനിന്നു തുടങ്ങി. വിവിധ ക്ഷേത്രങ്ങളിലെ സ്വീകരണമേറ്റുവാങ്ങി തിങ്കളാഴ്ച തിരുവൻവണ്ടൂർ ഗോശാലകൃഷ്ണക്ഷേത്രത്തിലെത്തി. To advertise here, ഘോഷയാത്രയ്ക്ക് ഉപദേശകസമിതി നേതൃത്വം നൽകി. തിങ്കളാഴ്ച രാവിലെ ആറിന് മഹായജ്ഞത്തിനു തുടക്കംകുറിച്ച് കൊടിയേറ്റു നടക്കും. തുടർന്ന്, അഖണ്ഡനാമജപയജ്ഞം. 31 മുതൽ ഒന്നാംഘട്ട സപ്താഹയജ്ഞം നടക്കും. തുടർച്ചയായി ഏഴുഘട്ട സപ്താഹയജ്ഞങ്ങളാണ് നടക്കുക. യജ്ഞത്തിന്റെ നടത്തിപ്പിനായി ക്ഷേത്രോപദേശകസമിതിയുടെ നേതൃത്വത്തിൽ ആഘോഷക്കമ്മിറ്റി രൂപവത്കരിച്ചു. Published: 30 Mar 2026, 12:51 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വിഗ്രഹലബ്ധി സ്മാരകയജ്ഞം ഗ്രന്ഥരഥഘോഷയാത്ര നടത്തി — Mathrubhu… | Boolokam