വിജയം പിതാവിനർപ്പിച്ച് അനൂപ് ജേക്കബ്

വിജയം പിതാവിനർപ്പിച്ച് അനൂപ് ജേക്കബ്

M
MathrubhumiSource Link
കൂത്താട്ടുകുളം : പിറവം മണ്ഡലത്തിൽ ഏറ്റവും കൂടിയ ഭൂരിപക്ഷത്തിൽ വിജയിച്ച അഡ്വ. അനൂപ് ജേക്കബ് ഫലം പ്രഖ്യാപിച്ച ഉടനെ കാക്കൂർ ആട്ടിൻകുന്ന് സെയ്ന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ പിതാവ് മുൻമന്ത്രി ടി.എം. ജേക്കബിന്റെ ശവകുടീരത്തിലാണ് എത്തിയത്. വൈകീട്ട് നാലിന് പള്ളിയിലെത്തി പ്രാർഥന നടത്തി. തുടർന്ന് ഭാര്യ അനിലയോടും പാർട്ടി പ്രവർത്തകരോടുമൊപ്പം കല്ലറയിലെത്തി. മെഴുകുതിരി തെളിച്ച് ‘ഞങ്ങളുടെ സ്നേഹനിധിയായ അച്ചാച്ചൻ ഇവിടെ വിശ്രമിക്കുന്നു’ എന്നെഴുതിയ കല്ലറ ഫലകത്തിലെ വാക്കുകൾ വായിച്ച് പ്രാർഥന നടത്തി. തുടർന്ന് കാക്കൂർ ആട്ടിൻകുന്ന് സെയ്ൻറ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിലെത്തി പ്രാർഥന നടത്തി. To advertise here, വാളിയപ്പാടത്തെ താണികുന്നേൽ തറവാട്ടിൽ നൂറുകണക്കിനാളുകളാണ് സ്വീകരിക്കാനെത്തിയത്. ടി.എം. ജേക്കബിന്റെ ചിത്രത്തിന് മുന്നിലെത്തി പ്രാർഥിച്ചശേഷം ഭാര്യ അനില നൽകിയ ലഡു രുചിച്ച് ഒപ്പം കൂടിയവർക്കെല്ലാം മധുരവിതരണം നടത്തി. പാർട്ടി നേതാക്കളായ സുനിൽ എടപ്പലക്കാട്ട്, രാജു പാണാലിക്കൽ, സൈബു മടക്കാലിൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ, കെ.പി.സി.സി. സെക്രട്ടറി ആശാ സനിൽ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു. തുടർന്ന് കൂത്താട്ടുകുളത്തും തിരുമാറാടിയിലും യു.ഡി.എഫ്. പ്രവർത്തകരുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. Published: 05 May 2026, 02:54 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!