മൂവാറ്റുപുഴ : വിജയം പ്രതീക്ഷിച്ചതിലും മേലേക്കുയർന്നപ്പോൾ അണികളുടെ ആവേശവും കടലോളമായി. വോട്ടെടുപ്പിന്റെ ആദ്യറൗണ്ട് കഴിഞ്ഞപ്പോൾ വോട്ടെടുപ്പ് കേന്ദ്രമായ എം.എ. കോളേജിൽനിന്ന് പോയ കുഴൽനാടൻ തിരിച്ചെത്തിയത് ഉച്ചയ്ക്ക് ഒന്നരയോടെയാണ്. ഇതിനിടെ കുഴലപ്പം വിതരണം ചെയ്തും കുഴലൂതിയും പ്രവർത്തകർ വോട്ടെണ്ണൽ കേന്ദ്രത്തിനുമുന്നിൽ ഉത്സവം തീർത്തിരുന്നു. ഇവിടേക്ക് വണ്ടിയിൽ വന്നിറങ്ങിയ കുഴൽനാടനെ അവർ തോളിലേറ്റി. കോളേജ് കവാടത്തിനുമുന്നിൽ മാധ്യമ പ്രവർത്തകർ കാത്തുനിന്നിടത്താണ് ഇറക്കിയത്. അപ്പോഴെല്ലാം പ്രവർത്തകർ അത്യാവേശത്തിലായിരുന്നു. വിജയി എന്ന നിലയിൽ വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് ഒപ്പുവയ്ക്കാൻ പോയി തിരിച്ചു വരുമ്പോഴും അണികളുടെ ആവേശം തെല്ലും കുറഞ്ഞില്ല. പിന്നീട് മണ്ഡലത്തിലുടനീളം തുറന്ന വാഹനത്തിൽ പ്രചാരണം. ബൈക്കിന്റെ സൈലൻസർ പൊട്ടിച്ച് വെടിയൊച്ച കേൾപ്പിച്ചും പടക്കം പൊട്ടിച്ചും വലിയ കൊടികളേന്തിയും വാഹനങ്ങളിൽ ഹോൺ മുഴക്കിയും നൂറുകണക്കിന് യുവാക്കളും പ്രവർത്തകരും ഒപ്പം. നഗരത്തിലും ഗ്രാമത്തിലും വിജയകാഹളം. വൈകീട്ട് കനത്ത മഴയെത്തിയപ്പോഴും സന്തോഷപ്രചാരണത്തിന് തെല്ലും കുറവുവന്നില്ല. പ്രവർത്തകർക്കൊപ്പം കുഴൽനാടനും വിജയമഴയിൽ നനഞ്ഞുപാഞ്ഞു. To advertise here, Published: 05 May 2026, 02:54 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
