കോഴിക്കോട് : നിയമസഭാ തിരഞ്ഞെടുപ്പിൽ ജയസാധ്യത കൂട്ടിയും കിഴിച്ചും മുന്നണികൾ സജീവമാകുമ്പോൾ വിജയാഘോഷത്തിനുള്ള ഒരുക്കങ്ങളും തകൃതി. യു.ഡി.എഫ്-എൽ.ഡി.എഫ്.-എൻ.ഡി.എ. മുന്നണികളുടെയെല്ലാം പ്രവർത്തകർ ആത്മവിശ്വാസത്തോടെയാണ് ഒരുക്കങ്ങൾ നടത്തുന്നത്. To advertise here, വിവിധ മണ്ഡലംകമ്മറ്റികളുടെ ആഭിമുഖ്യത്തിലാണ് യു.ഡി.എഫ്. പ്രധാനമായും ആഘോഷം കൊഴുപ്പിക്കാനുള്ള ഒരുക്കങ്ങൾ നടക്കുന്നത്. സി.പി.എമ്മിന്റെ ഏരിയാ-ബ്രാഞ്ച് കമ്മിറ്റികളും സജീവമായി രംഗത്തുണ്ട്. നഗരത്തിലെ കോഴിക്കോടൻ ബേക്കറിയിലും റീഗൽകേക്ക്‌സിലും പച്ചയും ചുവപ്പും മഞ്ഞയുമുൾപ്പെടെ വിവിധനിറത്തിലുള്ള ലഡുവും മറ്റു മധുരപലഹാരങ്ങളും തയ്യാറാക്കിയിട്ടുണ്ട്. വലിയരീതിയിൽ മധുരപലഹാരം തയ്യാറാക്കുന്നതിനുള്ള ഓർഡർ ലഭിച്ച ബേക്കറികളും കൂട്ടത്തിലുണ്ട്. വൻതോതിൽ പടക്കവും സജ്ജീകരിച്ചതായി മുന്നണി പ്രവർത്തകർ പറഞ്ഞു. തുറന്ന പിക്കപ്പ് വാനും നർത്തകരും ഗായകരും സജ്ജമാണ്. വിജയം ഉറപ്പായാൽ വലിയരീതിയിൽ കളറാക്കാനാണ് മുന്നണികൾ ലക്ഷ്യമിടുന്നത്. വിജയിച്ചാൽ അടുത്തനിമിഷം ബൈക്കുകളിൽ ഇടവഴികൾ ഉൾപ്പെടെ കറങ്ങി മധുരപലഹാരവിതരണമാണ് ലക്ഷ്യമിടുന്നത്. ബാന്റുവാദ്യക്കാരെയും ഒരുക്കിനിർത്തിയിട്ടുണ്ട്. പന്നിയങ്കര മണ്ഡലം കമ്മിറ്റി മധുരപലഹാരത്തിനു പുറമേ പായസവിതരണവും ലക്ഷ്യമിടുന്നുണ്ട്. ആഘോഷത്തെക്കുറിച്ച് മുൻകൂട്ടിയൊന്നും പറയാൻപറ്റില്ലെന്ന നിലപാടുള്ളവരുമുണ്ട്. വോട്ടെണ്ണൽദിനത്തിലെ ‘കാലാവസ്ഥ’യ്ക്കനുസരിച്ചേ അതു തീരുമാനിക്കാനാവൂവെന്ന് അവർ പറയുന്നു. വിജയിക്കുന്ന സ്ഥാനാർഥികളുടെ ലഭ്യതയനുസരിച്ചാകും മറ്റ് ആഘോഷപദ്ധതികളെന്നാണ് ചില പ്രവർത്തകർ പറയുന്നത്. Published: 04 May 2026, 03:46 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

